Uttar Pradesh: മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കി, പിന്നാലെ പിതാവിന്‍റെ ദുരൂഹ മരണം

പതിമൂന്നുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പിതാവ് ദുരൂഹസാഹചര്യത്തില്‍   മരിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 11:14 PM IST
  • പതിമൂന്നുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പിതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു
  • ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്.
  • അതേസമയം, പിതാവിന്‍റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി
Uttar Pradesh: മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കി, പിന്നാലെ പിതാവിന്‍റെ ദുരൂഹ മരണം

Lucknow: പതിമൂന്നുകാരിയായ മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പിതാവ് ദുരൂഹസാഹചര്യത്തില്‍   മരിച്ചു.

ഉത്തര്‍പ്രദേശിലെ (Uttar Pradesh) കാണ്‍പൂരിലാണ് സംഭവം. വാഹനാപകടത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്. അതേസമയം,  പിതാവിന്‍റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ബലാത്സംഗക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. 

കാണ്‍പൂര്‍ സ്വദേശിയായ പിതാവ് രണ്ട് ദിവസം മുന്‍പാണ്  പോലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ കുട്ടിയുടെ പിതാവിന് പ്രതികളുടെ കുടുംബത്തില്‍നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു

സജേതി ഗ്രാമത്തിലെ പതിമൂന്നുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പ്രതികളും ഇതേ ഗ്രാമത്തിലുള്ളവരാണ്. ഗോലു യാദവ്, ദീപു യാദവ് എന്നിവരുടെ പേരുകളാണ് പരാതിയില്‍ ആരോപിക്കുന്നത്.   എന്നാല്‍,  ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്‍റെ  പിതാവ് യു പി പോലീസിലെ എസ് ഐയാണ്. 

പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിന്‍റെ  സഹോദരനടക്കം വീട്ടിലെത്തി അച്ഛന്‍ എസ് ഐയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്‍റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ പോലീസിന് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു. -

Also read: Crime: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ!

അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും  പോലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News