UP Horror: ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു!

UP Rape Case: മീററ്റിലെ താമസക്കാരിയായ യുവതി ബാങ്കിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ഈ പ്രതിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ്  ചങ്ങാത്തത്തിലായത്

Written by - Ajitha Kumari | Last Updated : Jun 17, 2024, 04:08 PM IST
  • മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
  • സംഭവം നടന്നത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഹോട്ടലിൽ വച്ചാണ്
  • യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
UP Horror: ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം  ചെയ്തു!

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഹോട്ടലിൽ മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ ശേഷം യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്താതായി റിപ്പോർട്ട്.

Also Read: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 25 കിലോ കഞ്ചാവ്‌

മീററ്റിലെ താമസക്കാരിയായ യുവതി ബാങ്കിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ഈ പ്രതിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ്  ചങ്ങാത്തത്തിലായത്.  തുടർന്ന് ബാങ്കിൽ ജോലി ലഭിക്കാൻ സഹായിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയും ഉണ്ടായി.  ശേഷം പ്രതി തൻ്റെ സുഹൃത്തിനെ അയച്ച് ജോലി നൽകാമെന്ന വാഗ്ദാനത്തിൽ അയാളോടൊപ്പം ഡെറാഡൂണിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു. 

Also Read: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

ഇതനുസരിച്ചു യുവതി ഡെറാഡൂണിൽ എത്തിയെങ്കിലും ഇയാകെ അവിടെ കണ്ടില്ല. പിന്നീട്, ഉത്തർപ്രദേശിലെ ഷാംലിയിലേക്ക് പ്രതിയുടെ സുഹൃത്തിനോടൊപ്പം പോയിയെന്നും അവിടെ വച്ചാണ് ടൈവതി പ്രതിയെ കണ്ടുമുട്ടിയതും.  ഇവിടെ വച്ചാണ് പ്രതിയും സുഹൃത്തും യുവതിക്ക് മയക്കമരുന്ന് കലർത്തിയ ശീതളപാനീയം തന്നതിന് ശേഷം ഒരു ഹോട്ടലിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത്തതെന്നാണ് യുവതിയുടെ മൊഴി.  സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News