UP Crime News: ഉത്തർപ്രദേശിലെ ബദായുവില്‍ നിന്ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന വാര്‍ത്തയാണ് പുറത്തുവരുന്നത്.
Also Read: Arvind Kejriwal: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട ഇഡി സമൻസ്, ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കേജ്‌രിവാൾ
ബദായുവിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലെ മാണ്ഡി കമ്മിറ്റിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാബ കോളനിയിൽ കോൺട്രാക്ടർ വിനോദ് കുമാര്‍ താക്കൂറിന്‍റെ രണ്ട് മക്കള്‍ അതി ദാരുണമായി കൊല്ലപ്പെട്ടു. വിനോദ് കുമാറിന്‍റെ രണ്ട് മക്കളായ ആയുഷ് (13), അഹാൻ (6) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൂന്നാമത്തെ മകൻ പിയൂഷിന് (8) ഗുരുതരമായി പരിക്കേറ്റു. പീയുഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
Alo Read: Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!
വിവരമറിഞ്ഞയുടൻ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
കുട്ടികള്‍ അതി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിയ്ക്കുകയാണ്. പ്രതികള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് എന്നത് സംഘര്‍ഷത്തിന് ആക്കം കൂട്ടി. സംഭവത്തിൽ രോഷാകുലരായ ആളുകൾ മൂന്ന് കടകൾക്ക് തീയിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. കൂട്ടക്കൊലയെ തുടർന്ന് നഗരത്തിലെ ജനങ്ങൾ രോഷാകുലരായി തെരുവിലിറങ്ങി. സ്ഥലത്ത് പോലീസ് സേനയെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
സാജിദ്, ജാവേദ് എന്നിങ്ങനെയാണ് പ്രതികളുടെ പേര്. മുഖ്യപ്രതി സാജിദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തിലെ മുഖ്യ പ്രതി സാജിദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി എസ്എസ്പി അലോക് പ്രിയദർശി പറഞ്ഞു. രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
കൊലയ്ക്ക് കാരണം....
കൊല്ലപ്പെട്ട കുട്ടികളുടെ പിതാവുമായി പ്രതി ജാവേദ് ഒരു ദിവസം മുമ്പ് വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ചൊവ്വാഴ്ച കുട്ടികളുടെ അച്ഛൻ ജോലിക്ക് പോയ സമയം, അവസരം നോക്കി ജാവേദ് വീടിനുള്ളിൽ കയറി. ഈ സമയം, കുട്ടികളുടെ അമ്മ ബ്യൂട്ടിപാർലറിലെ ജോലിയിൽ തിരക്കിലായിരുന്നു. കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. അവസരം മുതലാക്കി പ്രതികള്‍ കുട്ടികളെ ആക്രമിച്ചു. മൂര്‍ച്ചയുള്ള കോടാലികൊണ്ട് കുട്ടികളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുതിർന്നവർ തമ്മിലുള്ള കലഹത്തില്‍, രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു....
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.