ചെന്നൈ: ഈയിടയായി ATM കവർച്ച കുറച്ച് കൂടുതലാകുന്നുണ്ട്. പ്രത്യേകിച്ചും ഈ കൊറോണ മഹാമാരി സമയത്തും. ATM തല്ലിപ്പൊളിച്ച് പണം മുഴുവനും മോഷണം പോയി എന്നൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് അല്ലെ? എന്നാൽ ATM മെഷീനോടെ കട്ടോണ്ടുപോയിയെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇല്ലായിരിക്കും അല്ലെ. എന്നാൽ അങ്ങനെ സംഭവിച്ചിരിക്കുകയാണ്.
സംഭവം നടന്നത് ചെന്നൈയിലാണ്. ഇവിടെ എടിഎം കവർച്ചയ്ക്കെത്തിയ സംഘം മെഷീൻ (ATM Machine) തുറക്കാനാകാത്തതിനെ തുടർന്ന് എടിഎം മെഷീനും കൊണ്ടുപോയി. കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും സംഭവം സത്യമാണ്. തമിഴ്നാട്ടിലെ തിരുപ്പൂർ-ഉത്തുക്കുളി റോഡിലുള്ള എടിഎം കേന്ദ്രത്തിലാണ് സംഭവം നടന്നത്.
Also Read: Dubai ൽ അനധികൃത സംഭരണശാലയിൽ നിന്നും പിടിച്ചെടുത്തത് ലക്ഷക്കണക്കിന് മാസ്ക്കുകൾ
സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ഓഫ് ബറോഡോയുടെ (Bank of Baroda) എടിഎം കേന്ദ്രത്തിൽ കവർച്ചയ്ക്കെത്തിയ നാലംഗ സംഘം മെഷീൻ തുറക്കാനാകാതെ വന്നതോടെയാണ് മെഷീൻ എടുത്ത് സ്ഥലം വിട്ടത്. എടിഎമ്മിൽ (ATM) കാശെടുക്കാൻ വന്നവർ എടിഎം മെഷീൻ കാണാനില്ലാത്തതും ഒപ്പം വാതിൽ തകർത്ത നിലിയിലാണെന്ന വിവരവും പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ (CCTV) പരിശോധിച്ചപ്പോഴാണ് കവർച്ചയുടെ കാര്യം വ്യക്തമായത്. ഞായറാഴ്ച്ച പുലർച്ചെ 4.30 ഓടെ മാസ്ക് ധരിച്ചെത്തിയ നാലംഗ സംഘം എടിഎം തുറക്കാൻ നോക്കുന്നതും സാധിക്കാത്തതിനെ തുടർന്ന് മെഷീൻ എടുത്തുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കൃത്യമായി വ്യക്തമാകുന്നുണ്ട്.
സംഘം വാഹനത്തിൽ എടിഎം മെഷീൻ കയറ്റി കയറു വെച്ച് കെട്ടിയാണ് കൊണ്ടുപോയത്. എടിഎമ്മിൽ ഫെബ്രുവരി 19 ന് 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും ഞായറാഴ്ച്ച വരെ എടിമ്മിൽ നിന്നും 1.5 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. മാത്രമല്ല വേണ്ടത്ര സുരക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി രാത്രി സുരക്ഷയ്ക്ക് ജീവനക്കാരും ഉണ്ടായിരുന്നില്ല.
കവർച്ചക്കാർ എടിഎം മെഷീൻ കൊണ്ടുപോയ വാഹനം ഇറോഡ് ജില്ലയിലെ വിജയമംഗലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ [പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...