വെള്ളനാട്. ആനക്കൊമ്പുകൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വെള്ളനാട് സ്വദേശി നിബു ജോൺ, വിതുര മേമല സ്വദേശി വിനീത് എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്.
Also Read: പാലോട് നവവധു തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ!
4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർ ഇന്നലെ വൈകുന്നേരംട്ട് 6 മണിയോടെ വെള്ളനാട് ഗവ.എൽപി സ്കൂളിന് സമീപത്ത് വച്ച് ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിബു ജോണിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആനക്കൊമ്പുകൾ എന്നാണ് വിവരം. ഫോറസ്റ്റ് ഇന്റലിജൻസുകാർ നടത്തിയ ഓപറേഷനിലാണ് ഇവർ പിടിയിലാകുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് സ്ക്വാഡ് നിരീക്ഷണം നടത്തുകയായിരുന്നു. ഇവരിൽ നിന്നും ഒരു സ്കൂട്ടറും ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ക്വാഡ് ഡിഎഫ്ഓ ശ്രീലേഖയുടെ നേതൃത്വത്തിൽ ആയിരുന്നു ആനക്കൊമ്പ് പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Also Read: താരിണിയെ താലി ചാർത്തി കാളിദാസ് ജയറാം
പിടികൂടിയ ആനക്കൊമ്പ് നഗരത്തിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് പ്രതികൾ മൊഴി നൽകിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജു എസ്,ചൂളിയമല സെഷൻ ഫോറെസ്റ് ഓഫീസർ അനീഷ് കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസ് വിനോദ്, വാച്ചർ പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്കു ഒപ്പം പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.