എറണാകുളം: സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലാണ് ടിടിഇമാർക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിലും ടിടിഇമാർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വടക്കാഞ്ചേരിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് കഞ്ചാവും ആർപിഎഫ് പിടികൂടിയിട്ടുണ്ട്.
ജനറൽ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ടിടിഇയെ പ്രതികൾ തള്ളിയിട്ടത്. പിഴ നൽകുകയോ ജനറൽ കോച്ചിലേക്ക് പോകുകയോ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പൈസ ഇല്ല എന്നായിരുന്നു പ്രതി അശ്വിന്റെ മറുപടി. തുടർന്ന് ടിടിഇമാരെ ആക്രമിച്ച് കടന്നുകളയുകയും മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ കൂടെയുണ്ടായിരുന്ന ആളെ പിടികൂടിയപ്പോഴാണ് പ്രതിയെ പിടികൂടുന്നത്. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്ക് നേരെയാണ് യുവാക്കളുടെ ആക്രമണമുണ്ടായത്.
Also Read: Gold Rate Today: സ്വർണ്ണ വില വീണ്ടും 54000 കടന്നു; ഒറ്റയടിക്ക് ഉയർന്നത് 560 രൂപ!
കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി ടിടിഇയെ ആക്രമിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്