70 പെട്ടി തക്കാളി; കർഷകന്റെ ശ്വാസം മുട്ടിച്ച് കൊന്ന് അക്രമികൾ

Tomato farmer killed by unknown group:  ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 02:49 PM IST
  • മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
  • ചൊവ്വാഴ്ച രാത്രിയിൽ ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരേ ആക്രമണം നടത്തിയത്.
70 പെട്ടി തക്കാളി; കർഷകന്റെ ശ്വാസം മുട്ടിച്ച് കൊന്ന് അക്രമികൾ

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ ഒരു സംഘം കൊലപ്പെടുത്തി. ന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാത സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗ്രാമത്തില്‍നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് തക്കാളി കര്‍ഷകനായ രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രിയിൽ ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരേ ആക്രമണം നടത്തിയത്. രാജശേഖറിനെ വഴിയില്‍ വച്ച് തടഞ്ഞ് നിർത്തിയ അക്രമികള്‍ മരത്തില്‍ കെട്ടിയിടുകയും കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജശേഖര്‍ റെഡ്ഡി അടുത്തിടെയാണ് തക്കാളി വിളവെടുപ്പ് നടത്തിയത്. അതിനാൽ തന്നെ ഇയാളുടെ പക്കൽ ധാരാളം പണം ഉണ്ടെന്ന് കരുതിയാകും കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ഇതേസംഘം തക്കാളി വാങ്ങാനെന്ന വ്യാജേന രാജശേഖറിന്റെ കൃഷിയിടത്തില്‍ എത്തിയിരുന്നു.

ALSO READ: കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടം; വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

എന്നാല്‍ രാജശേഖര്‍ സ്ഥലത്തില്ലെന്നും ഗ്രാമത്തിലേക്ക് പോയിരിക്കുകയാണെന്നും പറഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി ഇവരെ തിരിച്ചയച്ചു. തക്കാളിവില കുതിച്ചുയര്‍ന്ന സമയമായതിനാല്‍ തക്കാളി കര്‍ഷകനായ രാജശേഖര്‍ റെഡ്ഡിയെ കൊള്ളയടിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം 70 പെട്ടി തക്കാളിയാണ് രാജശേഖര്‍ റെഡ്ഡി മാര്‍ക്കറ്റില്‍വിറ്റത്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News