Tirur Hotel Owner Murder case: ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

Tirur Murder Case: തളിവെടുപ്പിനിടെ സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതായി ഷിബിലി പോലീസിനോട് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 06:04 AM IST
  • ഹോട്ടല്‍ ഉടമയെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
  • 5 ദിവസത്തേക്കാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്
  • നാളെ ഇവരെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് റിപ്പോർട്ട്
Tirur Hotel Owner Murder case: ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരൂര്‍:  തിരുഞ്ചൂർ സ്വദേശിയായ ഹോട്ടല്‍ ഉടമയെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Also Read: Tirur Hotel Owner Murder: ഷിബിലിക്കെതിരെ ഫർഹാന 2021ൽ പോക്സോ കേസ് നൽകി, ശേഷം സൗഹൃദം; ഇന്ന് ഒരുമിച്ച് കൊലപാതകം

പ്രതിയായ ചിക്കുവെന്ന ആഷിഖിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല.  പ്രതികളെ  ചെറുതുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തളിവെടുപ്പിനിടെ സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതായി ഷിബിലി പോലീസിനോട് പറഞ്ഞു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം എടിഎമ്മില്‍ നിന്നും പ്രതികൾ ഒന്നരലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

ഇവർ കൊല നടത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍നിന്നും കൊക്കയിലേക്ക് തള്ളിയ ശേഷം കാറില്‍ ഷിബിലി ഫര്‍ഹാനയെ വീട്ടില്‍ വിടുകയും പിന്നീട് രണ്ടു മൂന്നു ദിവസം കാര്‍ ഉപയോഗിക്കുകയും ചെയ്തതിനു ശേഷമാണ് കാറ് ചെറുതുരുത്തിയിൽ ഉപേക്ഷിച്ചത്. നാളെ ഇവരെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കൊലനടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിലും ഷിബിലി ജോലിചെയ്ത സിദ്ദിഖിന്റെ കോഴിക്കോട് കുന്നത്തുപാലത്തെ ഹോട്ടലിലേക്കും ഇവരെ കൊണ്ടുപോയേക്കും. തെളിവ് നഷ്ടപ്പെടാതിരിക്കാന്‍ മഴ തുടങ്ങും മുന്‍പേ പലസ്ഥലങ്ങളിലും കൊണ്ടുപോകേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News