കുന്നംകുളം: രണ്ടു പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മാമ്പ്ര ചെമ്പട്ടിൽ വീട്ടിൽ റിയാദ്, മലപ്പുറം സ്വദേശി റഫീഖ്, നൗഫൽ എന്നിവരെയാണ് കുന്നംകുളം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
Also Read: ലഹരിമരുന്ന് പാര്‍ട്ടി; നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
ഇവർ മൂവരും കാണിപ്പയ്യൂർ മാള ഫ്യൂവൽസ്, കുന്നംകുളം പട്ടാമ്പി റോഡിലുള്ള താവു ആൻഡ് കമ്പനി പെട്രോൾ പമ്പുകളിൽ നിന്നും മെയ് 23 ന് പുലർച്ചെയായിരുന്നു മോഷണം നടത്തിയത്. ഇതിൽ കാണിപ്പയ്യൂർ പമ്പിൽ നിന്നും പന്ത്രണ്ടായിരത്തോളം രൂപയും പട്ടാമ്പി റോഡിലുള്ള പെട്രോൾ പമ്പിന്റെ മൂന്നുവാതിലുകളും പൊളിച്ചശേഷം അകത്തു കടന്ന് മൂന്നരലക്ഷത്തോളം രൂപയും മോഷണം നടത്തിയിരുന്നു.
Also Read: ആമകളുടെ വിചിത്ര മത്സരം കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!
പമ്പിലെ സിസിടിവി ക്യാമറ പ്രതികൾ നശിപ്പിച്ചിരുന്നുവെങ്കിലും അതിൽ നിന്നും വീണ്ടെടുത്ത ദൃശ്യങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. ഇവർ ഇങ്ങനെ മോഷ്ടിച്ചു കിട്ടുന്ന തുക കൊണ്ട് റിസോർട്ടുകളിൽ മുറിയെടുത്ത് ആർഭാടജീവിതം നയിക്കുന്നതിനും ഒപ്പം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനും ചെലവഴിച്ചിരുന്നു.
ലഹരിമരുന്ന് പാര്‍ട്ടി; നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകൻ സിദ്ധാന്ത് കപൂർ അടക്കം ആറുപേർ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. ബംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഞായറാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാ പ്രവർത്തകനുമായ സിദ്ധാന്ത് അറസ്റ്റിലാകുന്നത്.
ഏതാണ്ട് 35 പേരെ പാർട്ടിയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയപ്പോൾ സിദ്ധാന്ത് അടക്കം 6 പേർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. എന്നാൽ അറസ്റ്റിലായ ഇവർ മയക്കുമരുന്ന് കഴിച്ച് പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വെച്ചാണോ മയക്കുമരുന്ന് കഴിച്ചത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു.
Also Read: സിദ്ദു മൂസെവാലയുടെ കൊലയാളി അറസ്റ്റിൽ, അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാദവ്
സിദ്ധാന്ത് അടക്കമുള്ളവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ബംഗളൂരു ഈസ്റ്റ് ഡിവിഷൻ ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇന്നുതന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...