Murder | പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ

മുഹമ്മദ് ഹാറൂൺ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം  പത്തായി.

Written by - Zee Malayalam News Desk | Last Updated : Jan 24, 2022, 02:55 PM IST
  • മുഖ്യസൂത്രധാരനായ മുഹമ്മദ് ഹാറൂൺ ഒളിവിലായിരുന്നു
  • തുടർന്ന് പോലീസ് ഇയാളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
  • കേസിൽ ഇനി നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്
  • ഇതിൽ മൂന്ന് പ്രതികൾ കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുള്ളവരാണ്
Murder | പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. മുഹമ്മദ് ഹാറൂൺ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം  പത്തായി.

മുഖ്യസൂത്രധാരനായ മുഹമ്മദ് ഹാറൂൺ ഒളിവിലായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഇനി നാല് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇതിൽ മൂന്ന് പ്രതികൾ കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുള്ളവരാണ്.

ALSO READ: 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ പ്രായപൂർത്തിയാകാത്തവർ; 3 പേർ അറസ്റ്റിൽ

2021 നവംബർ 15നാണ് കാറിലെത്തിയ ഒരു സം​ഘം ആളുകൾ ചേർന്ന് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ ബൈക്ക് തടഞ്ഞ് ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News