Suicide: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുവദിച്ചില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി

Crime News: പുതുവത്സരത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകാന്‍ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുവദിച്ചില്ല

Written by - Zee Malayalam News Desk | Last Updated : Jan 2, 2024, 11:05 AM IST
  • ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
  • സംഭവം ബെംഗളൂരിവിൽ
Suicide: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുവദിച്ചില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു : ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സംഭവം നടന്നത് ബെംഗളൂരിവിലാണ്. ബെംഗളൂരു സുധാമനഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിനിയുമായ വര്‍ഷിണി എന്ന 21 കാരിയാണ് ജീവനൊടുക്കിയത്.

Also Read: പ്രധാനമന്ത്രി നാളെ കേരളത്തിൽ; തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതുവത്സരത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകാന്‍ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുവദിച്ചില്ല.  തുടർന്ന് ഏറെ നേരം മാതാപിതാക്കളോടൊപ്പം വഴക്കിട്ട വര്ഷിണി മുറിയിൽ കയറി വാതിലടക്കുകയിരുന്നു. പിറ്റേന്ന് അതായത് ഞായറാഴ്ച ഏറെനേരം ആയിട്ടും വർഷിണി വാതിൽ തുറക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ വർഷിണിയെ കണ്ടെത്തിയത്.

Also Read: Rajayoga 2024: 50 വർഷങ്ങൾക്ക് ശേഷം ജനുവരിയിൽ 3 രാജയോഗം; ഈ രാശിക്കാർ പണം എണ്ണി തളരും!

വർഷിണിക്ക് നേരത്തെ ഫോട്ടോഗ്രാഫിയിൽ താൽപര്യം ഉണ്ടായിരുന്നു.  അതിനെ തുടർന്ന് വർഷിണി ഫോട്ടോഗ്രാഫി കോഴ്‌സും ചെയ്തിരുന്നു. സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News