Sooraj Palakkaran: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സൂരജ് പാലാക്കാരൻ കീഴടങ്ങി

Sooraj Palakkaran: സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ  സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇയാൾ  ഹാജരായത്

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 10:51 AM IST
  • സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്‌ളോഗർ സൂരജ് പാലാക്കാരൻ കീഴടങ്ങി
  • കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് കീഴടങ്ങിയത്
  • മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്
Sooraj Palakkaran: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സൂരജ് പാലാക്കാരൻ കീഴടങ്ങി

കൊച്ചി: Sooraj Palakkaran: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്‌ളോഗർ സൂരജ് പാലാക്കാരൻ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് കീഴടങ്ങിയത്.  കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ  സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇയാൾ  ഹാജരായത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു. 

Also Read: ആരോഗ്യമന്ത്രിയുടെ ആശ്ലീല വീഡിയോ നിർമിക്കാൻ യുവതിയെ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്റ്റിൽ

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയതെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.  ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയായിരുന്നു കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയത്. മാത്രമല്ല പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് സൂരജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.  മോശം പരാമർശങ്ങൾ ഡിജിറ്റൽ മാധ്യമങ്ങൾ വഴി നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. 

Also Read: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും!

ശേഷം പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടിൽ കോടതിഎത്തിച്ചേരുകയും ചെയ്തു.  കേസെടുത്തതിന് പിന്നാലെ സൂരജ് പാലാക്കാരൻ ഒളിവിൽ പോയിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി തന്നെ പീഡിപ്പിച്ചെന്നും കാണിച്ച്  ക്രൈം പത്രാധിപർ  നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. 

അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ സ്ഥാപനം വിട്ട ജീവനക്കാരി കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടിരുന്നു. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ നാലുലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതിന് പിന്നാലെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News