പാൻ മസാലയ്ക്ക് പകരം ലെയ്സ് വാങ്ങി; ആറുവയസുകാരയി അയൽവാസി മർദ്ദിച്ച് കൊലപ്പെടുത്തി

പെൺകുട്ടിയെ കാണ്മാനില്ല എന്ന പരാതിയിൽ അന്വേഷണം നടത്തിയപ്പോളാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്  

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 11:44 AM IST
  • സംഭവത്തിൽ മരിച്ച പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
  • ഒപ്പം യുവാവിന്റെ രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
  • പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
പാൻ മസാലയ്ക്ക് പകരം ലെയ്സ് വാങ്ങി; ആറുവയസുകാരയി അയൽവാസി മർദ്ദിച്ച് കൊലപ്പെടുത്തി

ന്യൂ ഡൽഹി : ഒരു പാക്കറ്റ് ലെയ്സ് വാങ്ങിയതിന് ഉത്തർ പ്രദേശിലെ അലിഗഡിൽ ആറ് വയസുകാരിയെ അയൽവാസി കൊലപ്പെടുത്തി. മർദ്ദിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ജഡം ചാക്കിൽ കെട്ടിൽ ഒഴിഞ്ഞയിടുത്ത നിക്ഷേപിക്കുകയായിരുന്നു പ്രതി. സംഭവത്തിൽ മരിച്ച പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം യുവാവിന്റെ രണ്ട് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

പെൺകുട്ടിയെ കാണ്മാനില്ലയെന്ന് ആറുവയസുകാരിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നഗർ കോട്ട്വാലി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമെന്ന് പോലീസ് മനസ്സിലാക്കുന്നത്. തുടർന്നാണ് അന്വേഷണം അയൽവാസിയിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ALSO READ : Crime News: വിദ്യാർത്ഥിനികളോട് മോശം പെരുമാറ്റം ഒപ്പം അശ്ലീല സന്ദേശങ്ങളും വീഡിയോകളും; അധ്യാപകൻ അറസ്റ്റിൽ

പാൻ മസാല വാങ്ങാൻ പെൺകുട്ടിക്ക് അയൽവാസി 20 രൂപ നൽകി. എന്നാൽ പെൺകുട്ടി ആ 20 രൂപയ്ക്ക് ലെയ്സ് വാങ്ങിക്കുകയായിരുന്നു. ഇതിൽ വഴക്ക് പറഞ്ഞപ്പോൾ പെൺകുട്ടി മോശമായി പെരുമാറിയെന്നും തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് നടപടികൾക്കായി ഓട്ടോപ്സി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News