Crime: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം; കടയുടമയെയും ജീവനക്കാരനെയും മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

Crime: പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു(29), സുധീഷ്(26), ജിതിൻ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 10:01 AM IST
  • കാർഡ് ഉപയോഗിച്ച് പണം അടക്കാൻ ആവശ്യമായ സ്വൈപ്പിങ് മെഷീൻ ഇല്ലെന്ന് കടയുടമ അറിയിച്ചു
  • എന്നിട്ടും പ്രതികൾ പണം നൽകാൻ തയ്യാറായില്ല
  • ഇതിനെ തുടർന്ന് കടയുടമയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി
  • തുടർന്ന് പ്രതികൾ കടയുടമയെയും ജീവനക്കാരനെയും മർദിച്ചു
Crime: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം; കടയുടമയെയും ജീവനക്കാരനെയും മർദിച്ച മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: കടയിൽ സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയെയും ജീവനക്കാരനെയും മർദിച്ചു. പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു(29), സുധീഷ്(26), ജിതിൻ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പായിക്കടയിൽ കച്ചവടം നടത്തുന്ന വിജയ് ശങ്കറിന്റെ കടയിൽ എത്തിയ പ്രതികൾ സാധനം വാങ്ങിയ ശേഷം പണം നൽകാനില്ലാത്തതിനാൽ കാർഡ് ഉപയോഗിച്ച് ബില്ല് അടയ്ക്കാമെന്ന് അറിയിച്ചു.

എന്നാൽ കടയിൽ കാർഡ് ഉപയോഗിച്ച് പണം അടക്കാൻ ആവശ്യമായ സ്വൈപ്പിങ് മെഷീൻ ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നിട്ടും പ്രതികൾ പണം നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് കടയുടമയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതികൾ കടയുടമയെയും ജീവനക്കാരനെയും മർദിച്ചു. വിജയ് ശങ്കറിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് എന്ന ബാബു ആണ് അറസ്റ്റിലായത്. ഓട്ടോയിൽ കയറിയ യുവതിയെ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ്  വഴിക്കടവിൽ നിന്ന്  വീട്ടിലേക്ക് പോകാനാണ്  യുവതി ഓട്ടോ വിളിച്ചത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം ഓട്ടോ, ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കാട്ടിൽ എത്തിച്ചു യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം  വഴിക്കടവ് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News