crime: യുവാവിന് വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

ഇന്നലെ വൈകിട്ട് 5 മണിയോടെ അരുവിക്കര അഴിക്കോട് മണ്ഡലകുഴിയിലാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : May 7, 2022, 07:35 PM IST
  • നേരത്തെ സുൽഫിയും മരുമകനും തമ്മിലുള്ള കുടുംബ പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന
  • പോലീസെത്തി പരിക്കേറ്റ നിസാറിനെയും സുനീറിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
crime: യുവാവിന് വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിച്ച കേസ്സിൽ രണ്ട് പേരെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട്
 അഴിക്കോട് സ്വദേശികളായ സുൽഫി, സുനീർ അറസ്റ്റിലായത്

കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ അരുവിക്കര അഴിക്കോട് മണ്ഡലകുഴിയിലാണ് സംഭവം. അഴിക്കോട് സ്വദേശികളായ സുൽഫി, സുനീർ എന്നിവർ ചേർന്നാണ് സുൽഫിയുടെ മരുമകന്റെ ബന്ധുക്കളായ നിസാർ , അൻസർ എന്നിവരെ വഴിയിൽ തടഞ്ഞ് നിർത്തുകയും മർദ്ദിക്കുകയും ചെയ്തതത്. 

Also Read: Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

നേരത്തെ സുൽഫിയും മരുമകനും തമ്മിലുള്ള കുടുംബ പ്രശ്നമാണ്  സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസെത്തി പരിക്കേറ്റ നിസാറിനെയും സുനീറിനെയും  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പിടിച്ചു മാറ്റാനെത്തിയ നിസാറിന്റെ ചേട്ടൻ അൻസാറിനും മർദ്ദനമേറ്റിരുന്നു. നേരത്തെ നെടുമങ്ങാട് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലും ഇവർ പ്രതികളാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News