Punjab Crime: പഞ്ചാബിലെ ജലന്ധർ ജില്ലയിൽ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത പ്രദേശത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. ഞായറാഴ്ച മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.
ഞായറാഴ്ച പെണ്‍കുട്ടികളെ കാണാതായതുമുതല്‍ മാതാപിതാക്കളും ബന്ധുക്കളും വീടുവീടാന്തരം പെണ്‍കുട്ടികളെ തേടി അലഞ്ഞിരുന്നു. ഒപ്പം വൈകുന്നേരത്തോടെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ചയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു വലിയ ഇരുമ്പ് പെട്ടിയില്‍ നിന്ന് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മൂന്ന് പെണ്‍കുട്ടികളുടേയും പ്രായം 10 വയസില്‍ താഴെയാണ്.
Also Read: Unlucky Photos: ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട, സന്തോഷവും പണത്തിന്‍റെ വരവും ഇല്ലാതാക്കും
മൂന്ന് സഹോദരിമാരുടെയും മൃതദേഹം വീട്ടില്‍ തന്നെ ഒരു ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തി എന്ന വാര്‍ത്ത പ്രദേശത്തെ ഒന്നടങ്കം ഞെട്ടിച്ചിരിയ്ക്കുകയാണ്. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. എന്നാല്‍, പെണ്‍കുട്ടികളുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
Also Read: Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ
കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺമക്കളെ കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം മഖ്‌സുദാൻ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും പ്രദേശത്തെ വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ദമ്പതികള്‍ക്ക് 5 കുട്ടികളാണ് ഉള്ളത്. ഇവരില്‍ സഹോദരിമാരായ 4 വയസ്സുള്ള കാഞ്ചൻ, 7 വയസ്സുള്ള ശക്തി, 9 വയസ്സുള്ള അമൃത എന്നിവരാണ് മരിച്ചത്, പോലീസ് പറയുന്നു.
മരണകാരണം കണ്ടെത്തുന്നതിനായി മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങൾ മാറ്റുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുമ്പ് പെട്ടി തുറന്നപ്പോൾ മൂന്ന് പെൺമക്കളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് പറയുന്നു.
കൂടാതെ, പെണ്‍കുട്ടികളുടെ പിതാവിന്‍റെ മദ്യപാനശീലത്തെ തുടർന്ന് വീടൊഴിയാൻ വീട്ടുടമസ്ഥന്‍ അടുത്തിടെ അന്ത്യശാസനം നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഈ വിഷയത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ