Bihar Caste Census: ബീഹാര്‍ ജാതി സെൻസസ് ഡാറ്റ പുറത്തുവിട്ടു, ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഏത് സമുദായം?

Bihar Caste Census:  പ്രതിക്ഷ സഖ്യമായ INDIA ജാതി അടിസ്ഥാനത്തില്‍ സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്തെ ജാതി സെൻസസ് പുറത്തുവിട്ടിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 05:12 PM IST
  • ബീഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിൽ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ വെറും 15.52 ശതമാനം പേർ മാത്രമാണ് ഉള്ളത്.
Bihar Caste Census: ബീഹാര്‍ ജാതി സെൻസസ് ഡാറ്റ പുറത്തുവിട്ടു, ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഏത് സമുദായം?

Bihar Caste Census: രാജ്യത്ത് ആദ്യമായി  സമുദായ അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്ന സംസ്ഥാനമായി ബീഹാര്‍. രാജ്യമൊട്ടുക്ക് ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായി ബീഹാര്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ സംസ്ഥാനം നടത്തിയ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. 

Also Read:  Trustworthy Zodiac Sign: ഈ രാശിക്കാരെ കണ്ണടച്ച് വിശ്വസിക്കാം!! ഇടവം, മിഥുനം രാശിക്കാര്‍ മനസാക്ഷി സൂക്ഷിപ്പുകാര്‍ 

ബീഹാറിലെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കണക്കുകൾ പുറത്തുവിട്ടത്. പ്രതിക്ഷ സഖ്യമായ INDIA ജാതി അടിസ്ഥാനത്തില്‍ സെൻസസ് നടത്തണമെന്ന് ദേശീയ തലത്തിൽ ആവശ്യമുന്നയിക്കുമ്പോൾ ബീഹാറിൽ നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്തെ ജാതി സെൻസസ് പുറത്തുവിട്ടിരിയ്ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ നിതീഷ് കുമാര്‍ നടത്തിയ നീക്കം രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  

AlsoN Read:  Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ 
 
ബീഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിൽ  27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ വെറും 15.52 ശതമാനം പേർ മാത്രമാണ് ഉള്ളത്. അതായത്, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അധിക പിന്നോക്ക വിഭാഗവും  (ഇബിസി ആണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 13.07 കോടിയിൽ അധികമാണ്.  

സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14.27 ശതമാനമാണ് OBC വിഭാഗത്തില്‍പ്പെട്ട യാദവ സമുദായം എന്നും സർവേയിൽ പറയുന്നു. സംസ്ഥാന ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഈ സമുദായത്തിൽപ്പെട്ടയാളാണ്. ജനസംഖ്യയുടെ കാര്യത്തിൽ ബീഹാറിലെ ഏറ്റവും വലിയ സമൂഹമാണ് ഈ സമുദായം.

സംസ്ഥാനത്തെ ഒബിസി ജനസംഖ്യ 27 ശതമാനവും പട്ടികജാതി ജനസംഖ്യ 19 ശതമാനവുമാണ്. അതേസമയം പട്ടികവർഗക്കാരുടെ അതായത് എസ്ടി വിഭാഗത്തിന്‍റെ ജനസംഖ്യ 1.68 ശതമാനമാണ്. സംസ്ഥാനത്തെ ജനറൽ (അൺ റിസർവ്ഡ്) എണ്ണം 15.52 ശതമാനമാണ്. സംസ്ഥാനത്തെ ബ്രാഹ്മണരുടെ ജനസംഖ്യ 3.66 ശതമാനമാണ്. ഭൂമിഹാറുകളുടെ ജനസംഖ്യ 2.86 ശതമാനവും യാദവരുടേത് 14 ശതമാനവുമാണ്. കുർമി സമുദായത്തിന്‍റെ ജനസംഖ്യ 2.87 ശതമാനവും മുസഹറിന്‍റെ ജനസംഖ്യ 3 ശതമാനവുമാണ്. രജപുത്രരുടെ ജനസംഖ്യ 3.45 ശതമാനമാണ്. 

മതത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.  

ബീഹാര്‍ സംസ്ഥാനത്ത് ഹിന്ദുമതം പിന്തുടരുന്നവരുടെ സംഖ്യ 107192958 ആണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ അവരുടെ പങ്ക് 81.99 ശതമാനമാണ്.

സംസ്ഥാനത്ത് 23149925 പേർ ഇസ്ലാം മതം പിന്തുടരുന്നു, അതായത് 17.70 ശതമാനം.

75238 പേർ ക്രിസ്തുമതം പിന്തുടരുന്നു, അവര്‍ സംസ്ഥാന ജനസംഖ്യയുടെ 0.05 ശതമാനമാണ്.

 സിഖ് മതം പിന്തുടരുന്നവരുടെ എണ്ണം  14753 ആണ്. അതായത്, സംസ്ഥാന ജനസംഖ്യയിൽ 0.011 ശതമാനം.

ബിഹാറിൽ 111201 പേർ ബുദ്ധമതം പിന്തുടരുന്നു, അതായത് 0.0851 ശതമാനം.

ബീഹാറിൽ ജൈനമതം പിന്തുടരുന്ന 12523 പേരുണ്ട്, അവരുടെ പങ്ക് 0.0096 ശതമാനമാണ്.

166566 പേർ മറ്റ് മതങ്ങളെ പിന്തുടരുന്നു, അതായത് 0.1274 ശതമാനം.

രാജ്യത്ത് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും INDIA മുന്നണിയും ഓരോ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. രാജ്യത്ത് ജാതി സെൻസസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. 

രാജ്യത്തെ പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെൻസസ് അത്യാവശ്യമാണെന്നും സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും 2021ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ  തയ്യാറാകണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. 

പൊതു സെൻസസിന്‍റെ ഭാഗമായി പട്ടികജാതി-പട്ടികവർഗം ഒഴികെയുള്ള ജാതികളെ കണക്കാക്കില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ബീഹാർ സർക്കാർ സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താൻ ഉത്തരവിട്ടിരുന്നു. 

ബീഹാറിൽ, ഒബിസി, മറ്റ് പിന്നാക്ക വിഭാഗങ്ങളും  മൊത്തം സംസ്ഥാന  ജനസംഖ്യയുടെ 63 ശതമാനം വരും. ബീഹാര്‍ ജാതി സെന്‍സസ് പുറത്തുവിട്ടതോടെ രാജ്യമൊട്ടാകെ ജാതി സെൻസസ് വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിയ്ക്കുകയാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News