കെജിഎഫ് പ്രദർശനത്തിനിടെ വെടിവയ്പ്, ഒരാൾക്ക് പരിക്ക്

സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ എത്തിയ വസന്തകുമാർ എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 02:43 PM IST
  • സിനിമ കാണുന്നതിനിടെ മുൻപിലത്തെ സീറ്റിൽ കാൽ വച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
  • തുടർന്ന് ഇരുവരും തമ്മിൽ വഴക്കും തർക്കവും ഉണ്ടാകുകയായിരുന്നു.
  • പിന്നീട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഏതാനും മിനിറ്റുകൾക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തി വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
കെജിഎഫ് പ്രദർശനത്തിനിടെ വെടിവയ്പ്, ഒരാൾക്ക് പരിക്ക്

ബെം​ഗളൂരു: കർണാടകയിലെ ഒരു തിയേറ്ററിൽ കെജിഎഫ് ചാപ്റ്റർ 2 പ്രദർശനത്തിനിടെ വെടിവയ്പ്. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹവേരിയിലെ ഷിഗ്ഗോവിലുള്ള രാജശ്രീ തിയേറ്ററിലാണ് വെടിവയ്പ് ഉണ്ടായത്. പരിക്കേറ്റയാൾ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.  

സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ എത്തിയ വസന്തകുമാർ എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സിനിമ കാണുന്നതിനിടെ മുൻപിലത്തെ സീറ്റിൽ കാൽ വച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അക്രമി വസന്തകുമാറനോട് കാൽ മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കും തർക്കവും ഉണ്ടാകുകയായിരുന്നു. പിന്നീട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഏതാനും മിനിറ്റുകൾക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തി വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. 

Also Read: ഭർത്യഗൃഹത്തിലെ പീഡനം:യുവതിയുടെ ആത്മഹത്യയിൽ പോലീസിന് ഒളിച്ചുകളി

 

മൂന്ന് തവണയാണ് പ്രതി വെടിയുതിർത്തത്. ഒരു തവണ വായുവിലേക്കും രണ്ട് തവണ വസന്തകുമാറിന് നേരെയും വെടിയുതിർത്തുവെന്നാണ്  ദൃക്‌സാക്ഷികൾ പറയുന്നത്. ആദ്യം വെടിയുതിർത്തപ്പോൾ തന്നെ തിയേറ്ററിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി. 

Also Read: Palakkad Double Murder Case: ശ്രീനിവാസന്റെ കൊലപാതകം: 4 പേർ പിടിയിൽ

 

പരിക്കേറ്റയാൾ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരും തമ്മിൽ മറ്റ് ശത്രുതകളില്ലെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടിക പോലീസ് പരിശോധിച്ചുവരികയാണ്. രണ്ട് സംഘങ്ങളെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് ഹവേരി പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News