മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി

Malappuram Rape Case : 24 വയസുള്ള സഹോദരനും ബന്ധുവും ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 03:36 PM IST
  • പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും വെച്ചാണ് പീഡനം നടന്നത്
  • അഞ്ച് മാസം ഗർഭിണിയാണ് പെൺകുട്ടി
  • സഹോദരും ബന്ധുവിനെതിരെ പോലീസ് പോക്സോ കേസ് ചുമത്തി
മലപ്പുറത്ത് 14കാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി

മലപ്പുറം : പത്താം ക്ലാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്നും പീഡിപ്പിച്ച ഗർഭിണിയാക്കി. മലപ്പുറം മങ്കടയിലാണ് സംഭവം. 24 വയസുള്ള പെൺകുട്ടിയുടെ സ്വന്തം സഹോദരനും 24 വയസുള്ള ഒരു ബന്ധുവും ചേർന്നാണ് വിദ്യാർഥിനിയെ പീഡിനത്തിന് ഇരയാക്കിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിദ്യാർഥിനി പീഡനത്തിന് ഇരയായിയെന്നും ഗർഭിണിയാണെന്നും അറിഞ്ഞത്. പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്.

സംഭവത്തിൽ മങ്കട പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ സഹോദരനും ബന്ധുവിനുമെതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു. വീട്ടിലും പരിസരത്തും വെച്ചാണ് പെൺകുട്ടിയെ സഹോദരനും ബന്ധവും ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. വിദ്യാർഥിനിയെ ചൈൽഡ് ലൈനിനും മുമ്പിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News