ഭാര്യയെ കടിച്ച അയൽവാസിയുടെ വളർത്തുനായയെ വീട്ടിൽ അതിക്രമിച്ച കയറി അടിച്ചു കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ഒരു മാസം മുമ്പാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2023, 10:16 PM IST
  • വളർത്തു നായയെ ഇരുമ്പ് ദണ്ഡു കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു
  • . ഒരു മാസം മുമ്പാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്.
  • ഇതിന്റെ മുൻ വൈരാഗ്യത്തിലാണ് പ്രതി നായകുട്ടിയെ അടിച്ച കൊലപ്പെടുത്തിയത്.
ഭാര്യയെ കടിച്ച അയൽവാസിയുടെ വളർത്തുനായയെ വീട്ടിൽ അതിക്രമിച്ച കയറി അടിച്ചു കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം : ഭാര്യയെ കടിച്ച അയൽവാസിയുടെ വളർത്തുനായയെ എക്സൈസ് ഉദ്യോഗസ്ഥൻ അടിച്ചു കൊന്നു. അയൽവീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ ഇരുമ്പ് ദണ്ഡു കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. ഇത് തടയാനെത്തിയ വീട്ടുടമയായ സ്ത്രീയെ പിടിച്ച് തള്ളി വീഴ്ത്തി. വീഴ്ചയുടെ ആഘാതത്തിൽ വീട്ടുടമയുടെ പല്ലിന് പരിക്കേറ്റു. ഒരു മാസം മുമ്പാണ് എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ഇതിന്റെ മുൻ വൈരാഗ്യത്തിലാണ് പ്രതി നായകുട്ടിയെ അടിച്ച കൊലപ്പെടുത്തിയത്.

സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥനായ കല്ലിയോട് സ്വദേശി പ്രശാന്തിനെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്ത്. പ്രതി ഒളിവിലാണ്. കഴിഞ്ഞ മാർച്ച് 29ന് സഞ്ചയനം പറയാൻ അയൽവാസിയായ ആദിത്യ രശ്മിയുടെ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി ചെന്ന സമയം വളർത്തു നായ കുരച്ചു ചാടി രാജലഷ്മിയുടെ ഇരു കൈകളിലും കടിച്ചു. തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ALSO READ : ഹോട്ടലിലെ ചെടിച്ചട്ടിയിൽ വളർന്നത് കഞ്ചാവ് ചെടി; അതിഥി തൊഴിലാളികളെ കയ്യോടെ പൊക്കി

അതിന് ശേഷം ഇക്കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 2.45ന് പ്രശാന്ത് അയൽവാസിയായ ആദിത്യ രശ്മിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വളർത്തു നായയെ അടിച്ച് കൊല്ലുകയും വാതിലിൽ ചവിട്ടുകയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ പിന്തിരിപ്പിക്കാൻ ചെന്ന രശ്മിയെ തള്ളി താഴെയിട്ടപ്പോൾ അവരുടെ മുൻ നിരയിലെ ഒരു പല്ല് പൊട്ടുകയും ചെയ്തതായാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആദിത്യ രശ്മി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രശാന്തിന്റെ പേരിൽ വേറെയും കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News