Crime News : കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനും പണവും കവർന്നു

Kannur Robbery News : പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ശ്രീകാന്തിന്റെ വീടാണ് മോഷ്ടാക്കൾ പട്ടാപകൽ കുത്തിത്തുറന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 07:52 PM IST
  • കണ്ണൂർ കരിവെള്ളൂർ പുത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
  • പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ശ്രീകാന്തിന്റെ വീടാണ് മോഷ്ടാക്കൾ പട്ടാപകൽ കുത്തിത്തുറന്നത്.
  • 20 പവനും പണവുമാണ് മോഷ്ടാക്കൾ കവർന്നെടുത്തത്.
  • ഇന്ന്, ഫെബ്രുവരി മൂന്ന്, വൈകിട്ട് 4.45 ഓടെയാണ് വീട് കുത്തി തുറന്ന് മോഷണം നടത്തിയ വിവരം അറിഞ്ഞത്.
Crime News : കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം;  20 പവനും പണവും കവർന്നു

കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന്  സ്വർണവും പണവും കവർന്നു. കണ്ണൂർ കരിവെള്ളൂർ പുത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൂർ വട്ടപ്പൊയിലിലെ പ്രവാസിയായ ശ്രീകാന്തിന്റെ വീടാണ് മോഷ്ടാക്കൾ പട്ടാപകൽ കുത്തിത്തുറന്നത്. 20 പവനും പണവുമാണ് മോഷ്ടാക്കൾ കവർന്നെടുത്തത്. ഇന്ന്, ഫെബ്രുവരി മൂന്ന്, വൈകിട്ട്  4.45 ഓടെയാണ് വീട് കുത്തി തുറന്ന് മോഷണം നടത്തിയ വിവരം അറിഞ്ഞത്.

പ്രവാസിയായ ടി.പി.ശ്രീകാന്തിൻ്റെ വീട്ടിൽ ഭാര്യയും മകളും മാത്രമാണ്  താമസം. ശ്രീകാന്തിൻ്റെ ഭാര്യ കെ.ഷീജ അധ്യാപികയാണ്. ജോലി കഴിഞ്ഞ് വൈകിട്ട്  4.45 ഓടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.  2 മാല, 3വള, 8കമ്മൽ, 1 കൈചെയിൻ, 2 മോതിരം എന്നിവയാണ് നഷ്ട്ടപ്പെട്ടത്.ഏകദേശം 20 പവൻ്റെ ആഭരണങ്ങൾ നഷ്ട്ടപ്പെട്ടതായി പറയുന്നു. 4500 രൂപയും കവർന്നു. 

ALSO READ: Crime News: കണ്ണൂർ പയ്യന്നൂരിൽ 25 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

രണ്ടു മുറികളിലെ ഷെൽഫിൽ നിന്നാണ് പണവും സ്വർണവും എടുത്തത്. വീടിന് പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച ശേഷമാണ് കള്ളൻ അകത്ത് കയറിയത്. മകളുടെ ടീ ഷർട്ട് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീടിന്റെ അടുക്കള വശത്തെ പൂട്ടും കാണാനില്ല. സംഭവത്തിന്റെ ഞെട്ടലിലാണ്  വീട്ടുക്കാർ.

എന്നാൽ കൃത്യമായി മോഷണം നടന്ന രണ്ട് മുറികളിൽ മാത്രമാണ് കള്ളൻ കയറിയിട്ടുള്ളത്. വീടൊന്നും അലങ്കോലമാക്കിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.  സംഭവത്തെ തുടർന്ന് പയ്യന്നൂർ സിഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം  സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം.നേതാവ് കെ. മധു, വാർഡ് മെമ്പർ ഹരികുമാർ തുടങ്ങിയവർ വീട് സന്ദർശിച്ചു. പൊലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News