കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രൻ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങിയത്. വടകര ഡിവൈഎസ്പിക്ക് മുന്നിലാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. 2022 ഏപ്രിൽ പതിനാറിന് എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് സിവിക് ചന്ദ്രൻ. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയകമാകണമെന്നും ഹൈക്കോടതി നിർദേശമുണ്ടായിരുന്നു.
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...