സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് (Drug smuggling attempt) ശേഖരം പിടികൂടി. രണ്ട് ശ്രമങ്ങളാണ് ഇന്നലെ പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് (Saudi Customs) അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 04:25 PM IST
  • ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഇറക്കിയ സവാള, സിലിക്കൺ ബാരൽ എന്നിവയിൽ ഒളിപ്പിച്ച നിരോധിത മയക്കുമരുന്ന് കണ്ടെത്തി
  • സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളാണ് 3 പ്രതികളെ പിടികൂടിയത്
സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് (Drug smuggling attempt) ശേഖരം പിടികൂടി. രണ്ട് ശ്രമങ്ങളാണ് ഇന്നലെ പരാജയപ്പെടുത്തിയതെന്ന് കസ്റ്റംസ് (Saudi Customs) അറിയിച്ചു. 

രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി 83 ലക്ഷത്തിന്റെ നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവ എത്തിച്ചത് രണ്ട് കണ്ടെയ്‍നറുകളിലായാണ്.

Also Read: Saudi Court Order: ലൈംഗിക കുറ്റവാളിയുടെ പേര് പ്രസിദ്ധപ്പെടുത്തി അപമാനിക്കാന്‍ കോടതി ഉത്തരവ്

ആദ്യത്തേത് ഉള്ളി കൊണ്ടുവന്ന ബോക്സിനുള്ളിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്.  ഇതിൽ 30,54,000 മയക്കുമരുന്ന് ഗുളികകളുണ്ടായിരുന്നുവെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രണ്ടാമത് സിലിക്കണ്‍ ബാലരുകളില്‍ ഒളിപ്പിച്ച നിലയിൽ 52,81,250 മയക്കുമരുന്ന് ഗുളികകളായിരുന്നു പിടികൂടിയത്. ശേഷം കസ്റ്റംസ് നടത്തിയ തുടരന്വേഷണത്തില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം! DA യിൽ 3% വർദ്ധനവ്! 

ഇതിനെത്തുടർന്ന് കള്ളക്കടത്ത് തടഞ്ഞ് സമൂഹത്തെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ വേണമെന്ന് സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ആവശ്യപ്പെട്ടു. മാത്രമല്ല ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1910 എന്ന നമ്പറിലോ  00966114208417 എന്ന അന്താരാഷ്‍ട്ര നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും അധികൃതർ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News