Robbery: മണപ്പുറം ഗോൾഡ് ലോണിന്‍റെ ഓഫീസില്‍ വന്‍ കവര്‍ച്ച, 24 കിലോ സ്വർണവും 11 ലക്ഷം രൂപയും കവർന്നു

ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വന്‍ കവര്‍ച്ച. ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി  കടന്നു കളഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 05:01 PM IST
  • മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വന്‍ കവര്‍ച്ച. ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.
Robbery: മണപ്പുറം ഗോൾഡ് ലോണിന്‍റെ ഓഫീസില്‍ വന്‍ കവര്‍ച്ച, 24 കിലോ സ്വർണവും 11 ലക്ഷം രൂപയും കവർന്നു

Udaipur: ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ഓഫീസിൽ വന്‍ കവര്‍ച്ച. ഓഫീസില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികള്‍ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി  കടന്നു കളഞ്ഞു. 

ഉദയ്പൂര്‍  നഗരത്തിലെ പ്രതാപ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുന്ദർവാസ് പ്രദേശത്ത് പട്ടാപ്പകലാണ് സംഭവം നടന്നത്.  നഗരത്തില്‍ നടന്ന ഇത്രയും വലിയ കവര്‍ച്ച പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി.

തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ 5 യുവാക്കളാണ് കൃത്യം നടത്തി കടന്നുകളഞ്ഞത്. മുഖംമൂടി ധരിച്ചെ ത്തിയ അക്രമികൾ  മണപ്പുറം ഗോൾഡ് ലോണിലെ ജീവനക്കാരെ തോക്ക്  ചൂണ്ടി ഭീഷണിപ്പെടുത്തി  സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ജീവനക്കാർ അറിയിച്ചതോടെ പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി.

രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത് എന്ന്  Zee Rajastan റിപ്പോര്‍ട്ട്  ചെയ്യുന്നു. 

9.30 ഓടെ മണപ്പുറം ഗോൾഡ് ലോൺ കമ്പനിയുടെ ഓഫീസ് തുറന്നിരുന്നു. ആയുധധാരികളായ അഞ്ച് കവർച്ചക്കാർ കമ്പനിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാരെ  ബന്ദികളാക്കി. പിന്നീട് ഇവരെ മർദിച്ചശേഷം ലോക്കറുകൾ തുറന്നു. ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പുറത്തെടുത്ത് ബാഗിൽ നിറച്ചാണ് കവർച്ചക്കാർ കടന്നത്‌.

ജീവനക്കാര്‍ക്ക് സംഭവം പിടികിട്ടും മുന്‍പേ കവര്‍ച്ചക്കാര്‍ കൃത്യം നിര്‍വ്വഹിച്ച് കടന്നു കളഞ്ഞു.  

റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയിൽനിന്ന് 23.450 കിലോ സ്വർണവും 11.5 ലക്ഷം രൂപയുമാണ് മോഷണം പോയിരിയ്ക്കുന്നത്. ഇത്രയും വലിയ കവർച്ച നടന്ന വിവരം ലഭിച്ചയുടൻ പോലീസ്  സ്ഥലത്തെത്തി, കവർച്ചക്കാരെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. എന്നാണ് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News