കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച; ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത് ബധിരയും മൂകയുമായ സ്ത്രീയുടെ ആഭരണങ്ങൾ

വീടിന് പുറത്തെത്തിയ  കുമാരി സമീപവാസികളോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. ഏതാനും മാസങ്ങൾക്കു മുമ്പ് നരുവാമൂട്ടിൽ സമാനമായ മോഷണം നടന്നിരുന്നു. അന്നും ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയിൽ നിന്ന് 4 പവൻ തൂക്കംവരുന്ന മാല ആയിരുന്നു കവർന്നത്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 29, 2022, 11:59 AM IST
  • വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് കുമാരിയെ തോക്കിൻമുനയിൽ നിർത്തി ആഭരണങ്ങൾ കവർന്നു.
  • സ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചന യുള്ള ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
  • മോഷണം സമീപ പ്രദേശങ്ങളിൽ തുടരുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. മോഷ്ടാവിനെ വേഗം പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
കാട്ടാക്കടയിൽ  തോക്കുചൂണ്ടി കവർച്ച; ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത് ബധിരയും മൂകയുമായ സ്ത്രീയുടെ ആഭരണങ്ങൾ

തിരുവനന്തപുരം: കാട്ടാക്കടയിൽ  തോക്കുചൂണ്ടി വീട്ടമ്മയുടെ ആഭരണങ്ങൾ കവർന്നു. കാട്ടാക്കട കളിയക്കോട്  സ്വദേശി രതീഷിന്റ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. രതീഷിന്റ ഭാര്യാമാതാവ് കുമാരിയുടെ ആഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. ഇവർ ബധിരയും മൂകയും ആണ്.

രാവിലെ രതീഷും ഭാര്യയും പള്ളിയിൽ പോയിരുന്നു. ഈ സമയം കുമാരിയും ചെറുമക്കളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് കുമാരിയെ തോക്കിൻമുനയിൽ നിർത്തി കമ്മൽ, മാല  ഉൾപ്പെടെയുള്ള ആഭരണങ്ങൾ  കവർന്ന ശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു.

Read Also: തിരുവനന്തപുരത്ത് യുവതിയെ നടുറോഡിൽ മർദിച്ച സംഭവം; ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വീടിന് പുറത്തെത്തിയ  കുമാരി സമീപവാസികളോട് വിവരം ധരിപ്പിച്ചപ്പോഴായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. ഏതാനും മാസങ്ങൾക്കു മുമ്പ് നരുവാമൂട്ടിൽ സമാനമായ മോഷണം നടന്നിരുന്നു. അന്നും ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയിൽ നിന്ന് 4 പവൻ തൂക്കംവരുന്ന മാല ആയിരുന്നു കവർന്നത്.

കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് വ്യക്തമായ സൂചന യുള്ള ഉള്ള ആളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read Also: PFI Hate Slogan: റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ

മോഷണം സമീപ പ്രദേശങ്ങളിൽ തുടരുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. മോഷ്ടാവിനെ വേഗം പിടികൂടണമെന്ന ആവശ്യം ശക്തമാണ്. പോലീസ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലെ ക്യാമറകളും പോലീസ് പരിശോധിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News