Sex Tape Case | കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

കേസില്‍ വിധി കേള്‍ക്കാന്‍ ബെന്‍സിമയോ, മാത്യു വാല്‍ബുവെനയോ കോടതിയിൽ എത്തിയിരുന്നില്ല. നിലവില്‍ ഗ്രീക്ക് ക്ലബായ ഒളിംപികോസിന്‍റെ താരമാണ് വാല്‍ബുവെന. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 09:46 PM IST
  • കരീം ബെന്‍സിമയ്ക്ക് കോടതി ഒരു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവും, ആറരക്കോടി രൂപയോളം പിഴയും ശിക്ഷ വിധിച്ചു.
  • താരത്തിനൊപ്പം പ്രതികളായ മറ്റ് നാലുപേര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
  • 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Sex Tape Case | കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

പാരീസ്: സെക്സ് ടേപ്പ് കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ താരവും (Football Player), റയല്‍ മാഡ്രിഡ് സ്ട്രൈക്കറുമായ കരീം ബെന്‍സിമ (Karim Benzema) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കരീം ബെന്‍സിമയ്ക്ക് കോടതി (Court) ഒരു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവും, ആറരക്കോടി രൂപയോളം പിഴയും ശിക്ഷ വിധിച്ചു. താരത്തിനൊപ്പം പ്രതികളായ മറ്റ് നാലുപേര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രഞ്ച് ഫുട്ബോള്‍ താരം മാത്യു വാല്‍ബുവെനയ്ക്കെതിരെ ഒരു സെക്സ് ടേപ്പ് ഇറങ്ങിയിരുന്നു. ഇത് താരത്തെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ബെന്‍സിമ അടക്കം ഉണ്ടാക്കിയതായിരുന്നു എന്നാണ് കേസ്. വാല്‍ബുവെനയെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തിന് പണം നല്‍കാന്‍ കരീം ബെന്‍സിമ നിര്‍ബന്ധിച്ചതോടെയാണ് ബെന്‍സിമയ്ക്ക് ഇവരുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്. 

Also Read: Aviation Ministry | അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം

അതേസമയം, കേസില്‍ വിധി കേള്‍ക്കാന്‍ ബെന്‍സിമയോ, മാത്യു വാല്‍ബുവെനയോ കോടതിയിൽ എത്തിയിരുന്നില്ല. നിലവില്‍ ഗ്രീക്ക് ക്ലബായ ഒളിംപികോസിന്‍റെ താരമാണ് വാല്‍ബുവെന. 

ബെൻസിമയ്ക്ക് വിധിച്ചത് സസ്പെന്‍റഡ് തടവ് ശിക്ഷയായതിനാല്‍ ജയിലില്‍ കിടക്കേണ്ടി വരില്ലെന്ന് നിയമ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തിൽ പങ്കില്ലെന്ന് ബെന്‍സിമ കോടതിയിലും ആവര്‍ത്തിച്ചു. താന്‍ വാല്‍ബുവെനെ സഹായിക്കാനാണ് ശ്രമിച്ചത് എന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. അതേസമയം കോടതി ഉത്തരവ് കിട്ടിയാല്‍ അപ്പീല്‍ നല്‍കുമെന്ന് ബെന്‍സിമയുടെ വക്കീല്‍ അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: Andhra Flood | ഇടക്കാല ധനസഹായമായി 1000 കോടി നൽകണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

2015ൽ വിവാദം ഉയർന്നതിനെ തുടർന്ന് ഫ്രഞ്ച് ടീമിൽ നിന്ന് ഇരുവരെയും പുറത്താക്കിയിരുന്നു. അഞ്ച് വര്‍ഷത്തോളം ഫ്രഞ്ച് ടീമിന് പുറത്തായിരുന്നു ബെന്‍സിമ 2021 യൂറോകപ്പിലാണ് ദേശീയ ടീമില്‍ തിരിച്ചെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News