ബലാത്സംഗ കേസിലെ പ്രതി തൊടുപുഴയിൽ പോലീസുകാരൻ ആക്രമിച്ചു; സിപിഒയുടെ രണ്ട് പല്ലുകൾ ഒടിഞ്ഞു

ബലാത്സംഗ കേസിൽ റിമാൻഡ് ചെയ്ത പ്രതിയെ ഭക്ഷണം നൽകി തിരികെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം  

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 05:43 PM IST
  • കുടയത്തൂർ സ്വദേശി അഭിജിത്താണ് പോലീസുകാരനെ ആക്രമിച്ചത്
  • 15കാരിയെ ബലാത്സംഗ ചെയ്ത കേസിലെ പ്രതിയാണ് അഭിജിത്ത്
  • റിമാൻഡ് ചെയ്ത പ്രതിയെ ഭക്ഷണം നൽകി തിരികെ വാഹനത്തിലേക്ക് കയറ്റുമ്പോഴായിരുന്നു ആക്രമണം
  • സിപിഒയുടെ താടിയെല്ലിനും നെഞ്ചിനും പരിക്കേറ്റു
ബലാത്സംഗ കേസിലെ പ്രതി തൊടുപുഴയിൽ പോലീസുകാരൻ ആക്രമിച്ചു; സിപിഒയുടെ രണ്ട് പല്ലുകൾ ഒടിഞ്ഞു

ഇടുക്കി : തൊടുപുഴയിൽ പോലീസുകാരൻ ബലാത്സംഗ കേസിലെ പ്രതിയുടെ മർദ്ദനം. തൊടുപുഴ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ നഹാസിനെയാണ് ബലാത്സംഗ കേസിലെ പ്രതി ആക്രമിച്ചത്. മർദ്ദനമേറ്റ പോലീസുകാരൻ നിലത്ത് മുഖമടിച്ച് വീഴുകയായിരുന്നു. ഇതെ തുടർന്ന് താഴെ വീണ പോലീസുകാന്റെ മുൻവശത്തെ രണ്ട് പല്ലുകൾ ഒടിഞ്ഞു. ഒപ്പം താടിയെല്ലിനും നെഞ്ചിനും പരിക്കേറ്റു. 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുടയത്തൂർ സ്വദേശി അഭിജിത്താണ് പോലീസുകാരനെ ആക്രമിച്ചത്.

ബലാത്സംഗ കേസിൽ അറസ്റ്റിലായ അഭിജിത്തിനെ മജിസട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം തിരികെ വരും വഴിയാണ് പ്രതി പോലീസിനെ ആക്രമിച്ചത്. റിമാൻഡ് ചെയ്ത പ്രതിക്ക്  പോലീസുകാർ ഭക്ഷണം വാങ്ങി നൽകി. ഭക്ഷണം കഴിച്ച ശേഷം പോലീസിന്റെ വാഹനത്തിലേക്ക് കയറുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു, ഇത് തടയുന്നതിനിടെയാണ് സിപിഎ നഹാസ് അടിയേറ്റ് താഴെ വീണ് പരിക്കേൽക്കുന്നത്.

ALSO READ : മോഷ്ടാവ് ഉപേക്ഷിച്ച ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയി; തൊണ്ടി തപ്പി വിഴിഞ്ഞം പോലീസ്

ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ വിലങ്ങ് പോലീസുകാർ അഴിച്ചു മാറ്റിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അഭിജിത്തിനെ കൂടെ ഉണ്ടായിരുന്ന മറ്റ് പോലീസുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി. ഇതെ തുടർന്ന് അഭിജിത്തിനെതിരെ ഡ്യൂട്ടിലുണ്ടായിരുന്ന പോലീസുകാരെ മർദ്ദിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ തൊടുപുഴ സ്റ്റേഷനിൽ നിന്നും സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ളവർ എത്തിയാണ് ആശുപത്രിയിലാക്കിയത്.  നഹാസ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരാകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News