പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തു. എളമക്കര പോലീസ് ആണ് പരാതിയെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
10 വർഷം മുൻപ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. പീഡന പരാതിക്ക് പിന്നിൽ ദിലീപാണെന്ന് ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ചിരുന്നു.
അതിനിടെ ദിലീപിൻറെ ഫോൺ ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടുന്ന രീതിയെ കുറിച്ചാണ് പരാമർശം. ആദ്യത്തേതിൽ- ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം" (ദിലീപ് അനൂപിന് നിർദ്ദേശം നൽകുന്നത്) ദിലീപിൻ്റെ ശബ്ദം. 2017ലേതാണ് പുറത്ത് വിട്ട ശബ്ദരേഖ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കുറ്റ്യാടിയിൽ കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ
രണ്ടാമത്തേതിൽ ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുതെന്നും ഒരു റെക്കോർഡും ഉണ്ടാക്കരുതെന്നും..ഫോൺ use ചെയ്യരുതെന്നും പറയുന്നു ഇടയിൽ അനൂപ് സംസാരിക്കുമ്പോൾ മറ്റ് ചിലരും സംസാരിക്കുന്നതും ഓഡിയോയിൽ ഉണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം ഓഡിയോ പുറത്തുവിടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ഏതായാലും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെ പുതിയ വെളിപ്പെടുത്തലുകൾ ജാമ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...