കൊച്ചി: മൈക്ക് കസ്റ്റഡിയിലായതിന് പിന്നാലെ വീണ്ടും പോലീസ് മറ്റൊരു വിവാദത്തിൻറെ പിറകിലാണ്. സംഭവം ഇത്തവണ എറണാകുളത്താണ്. കളിക്കുന്നതിനിടെ ഫുട്ബോള്‍ വാഹനത്തില്‍ തട്ടിയെന്നു പറഞ്ഞ് പോലീസ് പന്ത് പിടിച്ചെടുത്തു. നെട്ടൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ ഫുട്ബോളാണ് പനങ്ങാട് പൊലീസ് പിടിച്ചെടുത്തത്.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഇതിൻറെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രശ്നം ചർച്ചയായത്.പോലീസും കുട്ടികളും തമ്മിലുള്ള വാക്കു തർക്കമാണ് വീഡിയോയിൽ.
പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധനക്കായി എത്തുകയും ഗ്രൗണ്ടിന് അടുത്തായി വാഹനം നിർത്തുകയും ചെയ്തു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായും കുട്ടികൾ പോലീസിനോട് പറഞ്ഞെങ്കിലും വാഹനം മാറ്റിയിട്ടില്ല. കളിക്കിടെയിൽ പന്ത് പൊലീസ് വാഹനത്തില്‍ കൊണ്ടു.ഇതോടെ എസ്‌ഐയുടെ അടക്കമുള്ള പോലീസ് സംഘം കുട്ടികളോട് ദേഷ്യപ്പെട്ടു.
ഒട്ടും മടിച്ചില്ല ഫുട്ബോള്‍ ജീപ്പിലിട്ട് പൊലീസ് പോയി.കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി. എന്നാൽ സംഭവത്തിൽ പോലീസ് പറയുന്നത് മറ്റൊരു വശമാണ്. ലഹരിക്കേസില്‍ നേരത്തെ പ്രതിയായ യുവാവ് ഗ്രൗണ്ടിലുണ്ടായിരുന്നുവത്രെ.ഇയാള്‍ മനപൂര്‍വം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്നു പോലീസ് പറയുന്നു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിന് പോലീസ് എതിരല്ലെന്നും സ്റ്റേഷനില്‍ വന്ന് കുട്ടികള്‍ക്ക് എപ്പോള്‍ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...