Alappuzha : രണ്ട് മാസം മുമ്പ് Mavelikara യിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വയോധികയെ ആക്രമിച്ചു സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയെ Police രണ്ട് മാസത്തെ അന്വേണത്തിനൊടുവിൽ കണ്ടെത്തി. Kayamkulam സ്വദേശിയായ സജിത്ത് കുമാറിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാവേലിക്കര പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 17ന് രാവിലെ 7. 30 മാവേലിക്കര കണ്ടിയൂർ മാർക്കരറ്റിന് സമീപം ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്നു വയോധികയെ ബൈക്കിൽ വന്ന് ആക്രമിച്ച് സുജിത്ത് മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ഹെൽമറ്റ് ധരിച്ചിരുന്ന പ്രതിയേയും വാഹനത്തെയും സംബന്ധിച്ച് അടയാള വിവരങ്ങൾ ശേഖരിച്ചു ഉടനടി പോലീസ് സംഘം അന്വേഷണം ആരംഭിച്ചു സിസിടിവി ദൃശ്യങ്ങളിൽ നിന്നും തടിച്ചശരീരപ്രകൃതം ഉള്ള ആൾ ചുവന്ന ടിവിഎസ് ബൈക്കിലാണ് വന്ന് കവർച്ച നടത്തി കായംകുളം ഭാഗത്തേക്ക് കടന്നുകളഞ്ഞു എന്നാണ് പൊലീസിന് സൂചന കിട്ടിയത്.
ALSO READ : മാവേലിക്കരയിൽ New Year ആഘോഷങ്ങൾക്കായി കരുതിയ 30 കിലോ കഞ്ചാവ് പിടികൂടി; യുവതി അറസ്റ്റിൽ
മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ജി പ്രൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഇരിക്കെ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷം മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപം സംശയാസ്പദമായി കണ്ട ബൈക്ക് യാത്രക്കാരനെ അന്വേഷണ സംഘങ്ങളിൽ ഒരാളായ എസ്ഐ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യവും ഉപേക്ഷിച്ച ബൈക്കിന്റെ നമ്പറും അടിസ്ഥാനപ്പെടുത്തി പൊലീസ് അന്വേഷണം തുടർന്നു.
സമാന കവർച്ചാ കേസുകളിൽ അടുത്തിടെ ജയിൽമോചിതരായവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി സുജിത്താണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ മറ്റ് കേസുകളിൽ ജയിലിൽ ആയിരുന്ന സുജിത്ത് പുറത്തിറങ്ങയിതിന് ശേഷം വീടുമായി ബന്ധമില്ലാതെ വിവിധ സ്ഥലങ്ങളിൽ കറങ്ങിനടക്കുന്ന പ്രതിയെ പിടികൂടുന്നത് പൊലീസിന് ശ്രമകരമായ ദൗത്യമായി. പിന്നീട് പ്രതിക്കായ അന്വേണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപം വെച്ച് പ്രതിയെ തന്ത്രപൂർവം പോലീസ് പിടികൂടുകയായിരുന്നു.
ALSO READ : Kerala Assembly Election 2021 : "പത്ത് വർഷത്തിന് ശേഷം അവൻ എന്നെ വിളിച്ചു, വോട്ടിന് പകരം അവൻ ചോദിച്ചത് അനുഗ്രഹം" വൈറലാകുന്ന ഒരു റിട്ടയർഡ് പ്രിൻസിപ്പാളിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രതിയായ സുജിത്ത് കായംകുളം, കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയും, ജയിൽശിക്ഷ കഴിഞ്ഞ് 2020 ഡിസംബറിൽ പുറത്തിറങ്ങിയ ആളുമാണ്. പ്രതിയെ ചോദ്യം ചെയ്തതിൽ ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ ബൈക്ക് മോഷണ സംഭവങ്ങളും, കരുനാഗപ്പള്ളി പന്തളം എന്നിവിടങ്ങളിലെ മൊബൈൽഫോൺ മോഷണ സംഭവങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മാവേലിക്കര പൊലീസ് അറിയിച്ചു.
കവർച്ചചെയ്ത സ്വർണാഭരണം പരിചയക്കാരൻ മുഖേന കായംകുളത്തുള്ള സഹകരണ ബാങ്കിൽ പണയം വെച്ചിരുന്നുത് കണ്ടെടുത്തിട്ടുണ്ട് ഹരിപ്പാട് നിന്നും മോഷ്ടിച്ചു ചെന്നിത്തലയിൽ വിറ്റ് മോട്ടോർ ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിയെ ഇന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...