Pallivasal Murder: മരിച്ച വിദ്യാർഥിനിയുടെ അടുത്ത് നിന്നും ബന്ധുവിന്റെ ഫോണും,ചെരുപ്പും കണ്ടെത്തി

. ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 12:10 PM IST
  • അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
  • രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.
  • രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Pallivasal Murder: മരിച്ച വിദ്യാർഥിനിയുടെ അടുത്ത് നിന്നും ബന്ധുവിന്റെ ഫോണും,ചെരുപ്പും കണ്ടെത്തി

അടിമാലി: പള്ളിവാസൽ പവർ ഹൗസിന്(Pallivasal) സമീപത്ത് വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതകൾ വർധിക്കുന്നു. കുട്ടിയെ അവസാനമായി കണ്ടത്. ബന്ധുവായ അനുവിനൊപ്പമാണ്. നീണ്ടപ്പാറ സ്വദേശിയാണ് അനു. മരിച്ച രേഷ്മയുടെ പിതാവിന്റെ അകന്ന ബന്ധത്തിലുള്ളതാണ് അനു. ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെയാണ് രേഷ്മ സ്കൂൾ യൂണിഫോമിൽ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്

അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ വീട്ടുകാർ എതിർത്തിരുന്നുവെന്നാണ് വിവരം.രേഷ്മയുടെ  മൃതദേഹം(Dead Body) കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈൽ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

ALSO READ:Suicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അതേസമയം കൂർത്ത ആയുധം ഉപയോ​ഗിച്ചുള്ള കുത്താണ് രേഷമയുടെ ഹൃദയം തുളച്ച് കയറിയതെന്നാണ് പോസ്റ്റ്മോർട്ടം(Postmortom) റിപ്പോർട്ട്. സംഭവം നടന്ന സ്ഥലത്ത് നിന്നും അനുവിന്റെ ചെരിപ്പും,മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. സിംകാർഡ് ഉൗരിമാറ്റിയ നിലയിലായിരുന്നു മൊബൈൽ ഫോൺ.

ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News