പാലക്കാട്: ആർ.എസ്. എസ് പ്രവർത്തകൻ സഞ്ജിത്തിൻറെ കൊലപാതകത്തിൽ പ്രതികൾക്ക് ആയുധങ്ങൾ വാങ്ങി നൽകിയ ആൾ അറസ്റ്റിൽ. കൊല്ലങ്കോട് കാമ്പ്രത്ത് ചള്ള ജെയിലാവുദ്ദീൻ, ആണ് അറസ്റ്റിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നസീറിൻറെ മൊഴിയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങി നൽകിയത് ഇയാളാണെന്ന് വ്യക്തമായത്.
അതേസമയം കേസിൽ പോലീസ് നാല് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ മുഹമ്മദ് ഹാറൂൺ, നൌഫൽ, ഇബ്രാഹിം പുളിവെട്ടി, ഷംസീർ എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പാലക്കാട് Town South പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
ALSO READ: RSS worker Murder | പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ഒരാൾ കൂടി അറസ്റ്റിൽ
കഴിഞ്ഞ ദിവസമാണ് ഇവർക്ക് വാഹനം എത്തിച്ച കൊല്ലങ്കോട് സ്വദേശികൂടിയായ നസീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ഇതുവരെ 12 പേരാണ് പ്രതി പട്ടികയിലുള്ളത്.
ALSO READ: RSS Worker Murder Case | പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതക കേസിൽ അറസ്റ്റിലായ PFI നേതാവിനെ റിമാൻഡ് ചെയ്തു
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് ഇതുവരെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...