പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജുവിനെ വിലക്കണമെന്ന് ഡബ്ല്യൂസിസി

ഞായറാഴ്ചയാണ് ബലാത്സം​ഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ഇൻഫോ പാർക്ക് പോലീസാണ് ലിജുവിനെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 02:31 PM IST
  • കേസ് തീർപ്പാക്കുന്നതുവരെ ലിജു കൃഷ്ണയെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
  • സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കവെയാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
  • സിനിമയുമായി ബന്ധപ്പെട്ട് യുവതി പ്രതിയെ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംവിധായകനെ അറസ്റ്റ് ചെയ്തതോടെ സിനിമ ഷൂട്ടിങ് പകുതിക്ക് വെച്ച് മുടങ്ങിയിരിക്കുകയാണ്.
പീഡനക്കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജുവിനെ വിലക്കണമെന്ന് ഡബ്ല്യൂസിസി

ബലാത്സംഗ കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജുവിനെ വിലക്കണമെന്ന് ഡബ്ല്യൂസിസി. കേസ് തീർപ്പാക്കുന്നതുവരെ ലിജു കൃഷ്ണയെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. 

ഞായറാഴ്ചയാണ് ബലാത്സം​ഗ കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ഇൻഫോ പാർക്ക് പോലീസാണ് ലിജുവിനെ പിടികൂടിയത്. നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു. ചിത്രത്തിന്റെ തന്നെ ഭാ​ഗമായ യുവതിയുടെ പരാതിയിലാണ് പോലീസ് ലിജുവിനെ കണ്ണൂരിൽ നിന്ന് പിടികൂടിയത്. 

Also Read: Padavettu Movie Director : നിവിൻ പോളിയുടെ 'പടവെട്ട്' സിനിമയുടെ സംവിധായകനെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു

 

സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കവെയാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് യുവതി പ്രതിയെ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംവിധായകനെ അറസ്റ്റ് ചെയ്തതോടെ സിനിമ ഷൂട്ടിങ് പകുതിക്ക് വെച്ച് മുടങ്ങിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News