Ottapalam Murder : ഒറ്റപ്പാലം കൊലപാതകം : ആഷിഖ് മരിക്കാൻ കാരണമായത് നെഞ്ചിലേറ്റ നാല് കുത്തുകൾ; കഴുത്തിലും കുത്തേറ്റു

കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് ആഷിഖിനെ സുഹൃത്തായ മുഹമ്മദ് ഫിറോസ് കുത്തി കൊന്ന് കുഴിച്ച് മൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 07:14 PM IST
  • കൊല്ലപ്പെട്ട ആഷിഖിന്റെ ശരീരത്തിൽ ആകെ 5 കുത്തുകളാണ് ഉള്ളതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇതിൽ തന്നെ നാല് കുത്തുകൾ നെഞ്ചിലാണ്.
  • ഇതുകൂടാതെ കഴുത്തിലും കുത്തേറ്റിട്ടുണ്ട്. മാത്രമല്ല ശരീരത്തിൽ ചതവുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് ആഷിഖിനെ സുഹൃത്തായ മുഹമ്മദ് ഫിറോസ് കുത്തി കൊന്ന് കുഴിച്ച് മൂടിയത്.
  • ആഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ഫിറോസ് ആഷിഖിന്റെ മൃതദേഹം കുഴിച്ച് മൂടിയത്.
 Ottapalam Murder : ഒറ്റപ്പാലം കൊലപാതകം : ആഷിഖ് മരിക്കാൻ കാരണമായത് നെഞ്ചിലേറ്റ നാല് കുത്തുകൾ; കഴുത്തിലും കുത്തേറ്റു

Ottapalam : ഒറ്റപ്പാലത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. കൊല്ലപ്പെട്ട ആഷിഖിന്റെ ശരീരത്തിൽ ആകെ 5 കുത്തുകളാണ് ഉള്ളതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇതിൽ തന്നെ നാല് കുത്തുകൾ നെഞ്ചിലാണ്. ഈ മുറുവുകളാണ് മരണത്തിന് കരണമായിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ കഴുത്തിലും കുത്തേറ്റിട്ടുണ്ട്. മാത്രമല്ല ശരീരത്തിൽ ചതവുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് ആഷിഖിനെ സുഹൃത്തായ മുഹമ്മദ് ഫിറോസ് കുത്തി കൊന്ന് കുഴിച്ച് മൂടിയത്. ആഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പ്രദേശത്താണ് ഫിറോസ് ആഷിഖിന്റെ മൃതദേഹം കുഴിച്ച് മൂടിയത്. കേസിലെ പ്രതി മുഹമ്മദ് ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു. കൊലപാതകം കഴിഞ്ഞ് ഏകദേശം 2 മാസത്തോളം കഴിഞ്ഞപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ALSO READ: Crime|സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം, ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു

കേസിലെ പ്രതി മുഹമ്മദ് ഫിറോസിനെ ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മോഷണ കേസിൽ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഷിഖിന്റെ കൊലപാതക വിവരവും പുറത്ത് വന്നത്. ഈ മോഷണ കേസിൽ ആഷിഖും പ്രതിയായിരുന്നു. മോഷണ കേസിൽ ആഷിഖിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് ആഷിഖിനെ കൊന്ന് കുഴിച്ച് മൂടിയതായി ഫിറോസ് മൊഴി നൽകിയത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു.

ALSO READ: Number 18 Hotel : ഹോട്ടൽ 18 പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ അന്വേഷണം

മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ ആഷിഖിന്റെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ  മുളഞ്ഞൂർ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആഷിഖിന്റെ അച്ഛനും സഹോദരനും സ്ഥലത്തെത്തി മോതിരവും, ചരടും തിരിച്ചറിഞ്ഞ് മരിച്ചത് ആഷിഖാണെന്ന് സ്ഥിരീകരിച്ചു.

ALSO READ:Actress Attack Case : നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്ന ഹർജി ഹൈക്കോടതി ഫെബ്രുവരി 24 ലേക്കു മാറ്റി

ഫിറോസ് നൽകിയിരിക്കുന്ന മൊഴി അനുസരിച്ച് മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്നെ ആക്രമിച്ചപ്പോൾ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഫിറോസ് മൊഴി നൽകിയിരിക്കുന്നത്. കൂടാതെ ഇരുവരും ലഹരിക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്നും പോലീസിന് സംശയം ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News