Marriage Fruad | ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 ഭാര്യമാർ 60കാരൻ പിടിയിൽ; ചതിക്കപ്പെട്ടവരിൽ ഡോക്ടറും വക്കീലും പോലീസും; കേരളത്തിലും കേസ്

1982ലാണ് പിടിയിലായ പ്രതി ആദ്യം വിവാഹം ചെയ്യുന്നത്. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 2002ൽ രണ്ടാമത് മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുകയും ചെയ്തു. ഈ രണ്ട് ബന്ധങ്ങളിൽ നിന്ന് പ്രതിക്ക് 5 കുട്ടികൾ ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 05:14 PM IST
  • 60കാരനായ ഒഡീഷ സ്വദേശി കഴിഞ്ഞ 48 വർഷത്തിനിടെയാണ് 14 സ്ത്രീകളെ വിവാഹം ചെയ്തത്.
  • ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ പത്കുറയിൽ നിന്നാണ് 60കാരനെ പോലീസ് പിടികൂടുന്നത്.
  • വിവാഹം ചെയ്ത സ്ത്രീകളിൽ നിന്ന് ഇയാൾ പണം തട്ടിയതായും പരാതി ഉണ്ട്.
  • അതേസമയം പ്രതി കുറ്റങ്ങൾ ഒന്നും സമ്മതിച്ചിട്ടില്ല.
Marriage Fruad | ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 ഭാര്യമാർ 60കാരൻ പിടിയിൽ; ചതിക്കപ്പെട്ടവരിൽ ഡോക്ടറും വക്കീലും പോലീസും; കേരളത്തിലും കേസ്

ഭുവനേശ്വർ : ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 കല്യാണം കഴിച്ച് ഭാര്യമാരുടെ പക്കൽ നിന്നം പണവുമായി കടന്ന് കളയുന്നയാളെ പോലീസ് പിടികൂടി. 60കാരനായ ഒഡീഷ സ്വദേശി കഴിഞ്ഞ 48 വർഷത്തിനിടെയാണ് 14 സ്ത്രീകളെ വിവാഹം ചെയ്തത്. 

ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ പത്കുറയിൽ നിന്നാണ് 60കാരനെ പോലീസ് പിടികൂടുന്നത്. വിവാഹം ചെയ്ത സ്ത്രീകളിൽ നിന്ന് ഇയാൾ പണം തട്ടിയതായും പരാതി ഉണ്ട്. അതേസമയം പ്രതി കുറ്റങ്ങൾ ഒന്നും സമ്മതിച്ചിട്ടില്ല. 

ALSO READ : Drug Dealing: കൊച്ചിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

1982ലാണ് പിടിയിലായ പ്രതി ആദ്യം വിവാഹം ചെയ്യുന്നത്. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 2002ൽ രണ്ടാമത് മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കുകയും ചെയ്തു. ഈ രണ്ട് ബന്ധങ്ങളിൽ നിന്ന് പ്രതിക്ക് 5 കുട്ടികൾ ഉണ്ട്. പിന്നീടുള്ള 12 വിവാഹങ്ങൾ നടന്നത് 2002 മുതൽ 2020 വരെ കാലഘട്ടങ്ങളിലാണെന്ന് ഭുവനേശ്വർ ഡെപ്യൂട്ടി കമ്മീഷ്ണർ ഉമാശങ്കർ ഡാഷ് പറഞ്ഞു. 

മാട്രിമോണിയൽ വെബ്സൈറ്റിലൂടെ പരിചയപ്പെട്ടാണ് ഇയാൾ മറ്റ് സ്ത്രീകളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത്. ഇക്കാര്യങ്ങൾ ഈ ഇവർക്ക് അറിവുണ്ടാകില്ല. 

ALSO READ : സ്വർണ്ണം വാങ്ങാനെത്തി: ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് പകരം മുക്കുപണ്ടം, കള്ളനെ പൊക്കി പോലീസിൽ

ഏറ്റവും അവസാനമായി വിവാഹം ചെയ്ത ഡൽഹി സ്വദേശിനിയായ അധ്യാപികയ്ക്കൊപ്പം പ്രതി ഭുവനേശ്വറിൽ താമസിച്ച് വരികയായിരുന്നു. എന്നാൽ പ്രതി ഇതിന് മുമ്പ് നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയ അധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു.

വിവാഹിതരാകാത്ത മധ്യവയസ്ക്കരെയോ വിവാഹമോചനം നേടിയ സ്ത്രീകളെ കണ്ടെത്തിയാണ് പ്രതി കല്യണം കഴിക്കുന്നത്. മിക്കതും മാട്രിമോണിയൽ വെബ്സൈറ്റിലൂടെ കണ്ടെത്തിയവരാണ്. 

ഡോക്ടമാർ, വക്കീല ഉദ്യോഗസ്ഥർ തുടങ്ങിയ നല്ല വിദ്യാഭ്യാസമുള്ളവരും ഇയാളുടെ ചതിയിൽ അകപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. അർധസൈനിക വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്ത്രീയും ഈ ലിസ്റ്റിൽ പെടുന്നുണ്ടെന്ന് കമ്മീഷ്ണർ അറയിച്ചു. ഓഡീഷയ്ക്ക് പുറമെ ഡൽഹി, പഞ്ചാബ്, അസം, ജാർഖണ്ഡ് തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതി വിവാഹം ചെയ്തിട്ടുള്ളത്.

ALSO READ : Shocking| 87-കാരിയെ വീടിനുള്ളിൽ ക്രൂരമായി ബലാത്സംഗം ചെയ്തു, ജോലിക്കാരൻ അറസ്റ്റിൽ

2021 ജൂലൈയിലാണ് ഡൽഹി സ്വദേശിനിയായ 14-ാമത്തെ ഭാര്യ പരാതി സമർപ്പിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് 14 പേരെ ഇയാൾ വിവഹം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത ഇയാളുടെ പക്കൽ നിന്ന് 11 എടിഎം കാർഡും നാല് ആധാർ കാർഡും മറ്റ് രേഖകളും കണ്ടെത്തി. 

കൊച്ചിയിലും ഹൈദരാബാദിലുമായി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇയാളെ നേരത്തെ രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു. ജോലി വാഗ്ധാനം ചെയ്ത യുവാക്കളിൽ നിന്ന് പണം തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News