PFI ക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല നെറ്റ്‌വർക്ക് എൻഐഎ തകർത്തു

NIA Busts Hawala Network Funding PFI: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ കർണാടകയിൽ നിന്നുള്ള സർഫ്രാസ് നവാസ്, മുഹമ്മദ് സിനാൻ, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരേയും കേരളത്തിലെ കാസർഗോഡ് സ്വദേശിയായ ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 11:08 PM IST
  • പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല ശൃംഖല എൻഐഎ തകർത്തു
  • മലയാളിയടക്കം 5 പേരെ എൻഐഎ അറസ്റ്റുചെയ്തു
  • ഞായറാഴ്ച കാസർഗോഡും അതുപോലെ കർണാടകയിലെ ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ എൻഐഎ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു
PFI ക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല നെറ്റ്‌വർക്ക് എൻഐഎ തകർത്തു

NIA Busts Hawala Network Funding PFI: തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല ശൃംഖല എൻഐഎ തകർത്തു.  ഇടപാട് നടത്തിയ മലയാളിയടക്കം 5 പേരെ എൻഐഎ അറസ്റ്റുചെയ്തു.   ഇതിനു ശേഷമാണ് പോപ്പുലർ ഫ്രണ്ടിന് ധനസഹായം നൽകുന്ന ശൃംഖല തകർത്തതായി എൻഐഎ അറിയിച്ചത്.

Also Read: Shaliza Dhami: ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തിലെ ആദ്യ വനിതാ കോംബാറ്റ് യൂണിറ്റ് കമാന്‍ഡര്‍; നേട്ടം സ്വന്തമാക്കി ഷാലിസാ ധാമി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ കർണാടകയിൽ നിന്നുള്ള സർഫ്രാസ് നവാസ്, മുഹമ്മദ് സിനാൻ, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം എന്നിവരേയും കേരളത്തിലെ കാസർഗോഡ് സ്വദേശിയായ ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ സെപ്റ്റംബർ 27 ന് നിരോധനം ഏർപ്പെടുത്തിയെങ്കിലും പിഎഫ്‌ഐ നേതാക്കളും അംഗങ്ങളും തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടർന്നുവെന്നും കുറ്റകൃത്യങ്ങൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുന്നുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.  ഇതിനെ തുടർന്ന് ഞായറാഴ്ച മുതൽ കാസർഗോഡും അതുപോലെ  കർണാടകയിലെ ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ എൻഐഎ സംഘങ്ങൾ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും കോടികളുടെ ഇടപാട് രേഖകളും പിടിച്ചെടുത്തതായിയും എൻഐഎ അറിയിച്ചു.

Also Read: Shani Uday 2023: കുംഭത്തിൽ ശനിയുടെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും; ലഭിക്കും ധനവും പുത്തൻ ജോലിയും!

രാജ്യത്തുടനീളം പ്രത്യേകിച്ച് കേരളം, കർണാടക, ബിഹാർ എന്നിവിടങ്ങളിൽ പിഎഫ്‌ഐ കൈമാറ്റം നടത്തിയ ഫണ്ടുകൾ കണ്ടെത്തിയതായും ദക്ഷിണേന്ത്യയിൽ ഹവാല ഇടപാടുകാരുടെ വലിയൊരു ശൃംഖല കണ്ടെത്തിയതായും എൻഐഎ അറിയിച്ചു.  മാത്രമല്ല നിരോധിത ഗ്രൂപ്പിലെ നേതാക്കൾക്കും അംഗങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഇന്ത്യയ്ക്ക് പുറത്ത് നിന്നും സംഭരിച്ച അനധികൃത ഫണ്ട് കൈമാറ്റം ചെയ്യുന്നതിൽ കേരളത്തിൽ നിന്നും അറസ്റ്റിലായവർക്കും പങ്കുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.   കഴിഞ്ഞ വർഷം ബിഹാറിലെ പട്‌നയിൽ  ഭീകരപ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കുമായി ഒത്തുകൂടിയ ഏഴ് പ്രതികളെ ആയുധങ്ങളോടുകൂടി അറസ്റ്റ് ചെയ്തിരുന്നു.  ഈ കേസിലെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തറിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News