Kabaddi Player Suicid: കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്!

Crime News: ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 10:56 AM IST
  • കായികാധ്യാപിക ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും പിഴയും
  • കേസിൽ ജില്ലാ ആൻഡ് സെഷൻസ് കോടതിജഡ്ജി എ.മനോജാണ്‌ ശിക്ഷ വിധിച്ചത്
  • ഗാർഹികപീഡനമാണ് പ്രീതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കേസിലെ ആരോപണം
Kabaddi Player Suicid: കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്!

കാസർഗോഡ്: കായികാധ്യാപിക ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. ദേശീയ കബഡിതാരം കൂടിയായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ജില്ലാ ആൻഡ് സെഷൻസ് കോടതിജഡ്ജി എ.മനോജാണ്‌ ശിക്ഷ വിധിച്ചത്.

Also Read; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഇന്ന് ജാമ്യാപേക്ഷ നൽകും

ഗാർഹികപീഡനമാണ് പ്രീതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കേസിലെ ആരോപണം.  ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് കോടതി വിധിച്ചത്.

Also Read: ശുക്രൻ സ്വരാശിയിൽ സൃഷ്ടിച്ചു മാളവ്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, സമ്പത്ത് കുമിയും!

പിഴയടച്ചില്ലെങ്കിൽ ഇവർ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. സ്ത്രീധന പീഡനത്തിന് രണ്ടു പ്രതികൾക്കും രണ്ടുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയും വിധിച്ചിട്ടുണ്ട്. ഇതിലും പിഴയൊടുക്കിയില്ലെങ്കിൽ ഇവർക്ക് രണ്ടുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. ഇവർ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.  ഇവർ അടയ്ക്കുന്ന പിഴത്തുകയായ നാലുലക്ഷം പ്രീതിയുടെ മകൾക്ക് നൽകണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. രാകേഷ് കൃഷ്ണയുടെ അച്ഛൻ ടി.കെ. രമേശൻ കേസിലെ രണ്ടാം പ്രതിയായിരുന്നു. വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചിരുന്നു.

Also Read: മേട രാശിക്കാർക്ക് ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് തിരക്ക് കൂടും, അറിയാം ഇന്നത്തെ രാശിഫലം!

സംഭവം നടന്നത് 2017 ഓഗസ്റ്റ് 18 നായിരുന്നു. ചേരിപ്പാടിയിലെ വീട്ടിലാണ് പ്രീതി തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം. ബേഡകം പോലീസ് രജിസ്റ്റർചെയ്ത കേസ് സബ്‌ ഇൻസ്പെക്ടറായിരുന്ന എ.ദാമോദരനാണ് ആദ്യം അന്വേഷിച്ചത്. തുടർന്ന് കാസർഗോഡ് ഡിവൈഎസ്പിയായിരുന്ന എം.വി.സുകുമാരൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജരായിരുന്നു.  വിധി കേട്ടശേഷം തന്റെ മകൾക്ക് നീതി കിട്ടിയെന്ന് പ്രീതിയുടെ അമ്മ പ്രതികരിച്ചിരുന്നു.  ജീവനൊടുക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൾ അത്രമേൽ പായസപ്പെട്ടിരുന്നുവെന്നും സഹിക്കാനാകാതെയാകും അവൾ എല്ലാം ഉപേക്ഷിച്ചു പോയതെന്നും പ്രീതിയുടെ അമ്മ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News