Crime News: ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം; മുഴുവൻ പ്രതികളും അറസ്റ്റിൽ

Crime News: അറസ്റ്റിലായ ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. സംഭവം നടന്നത് കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയോടെയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 8, 2024, 03:06 PM IST
  • ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം
  • സംഭവത്തിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി
  • സംഭവം നടന്നത് കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയോടെയായിരുന്നു
Crime News: ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം; മുഴുവൻ പ്രതികളും അറസ്റ്റിൽ

മേപ്പാടി: വടുവൻചാൽ ടൗണിൽ വെച്ച് തങ്ങളുടെ കാർ ഓവർടേക്ക് ചെയ്ത യുവാവിനെ അതിക്രൂരമായി മർദിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.  അറസ്റ്റിലായ ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. 

Also Read: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിക്യാമറ; പരാതിയിൽ കേസെടുത്ത് പോലീസ്

 

സംഭവം നടന്നത് കഴിഞ്ഞ മാസം അഞ്ചിന് പുലർച്ചെയോടെയായിരുന്നു.  മെയ് ഏഴിന് പരാതി ലഭിച്ചയുടൻ തന്നെ രണ്ടുപെരെ മുട്ടിലിൽ വെച്ചും 19 ന് ഒരാളെ ബത്തേരിയിൽ വെച്ചും 29 ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളിൽ വെച്ചും ശേഷം ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയിൽ വെച്ചുമാണ് പിടികൂടിയത്.

Also Read: മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹം കഴിച്ചോ? സത്യമെന്ത്...

 

കേസിൽ തോമ്മാട്ടുചാൽ, കടൽമാട്, കൊച്ചുപുരക്കൽ വീട്ടിൽ വേട്ടാളൻ എന്ന അബിൻ കെ. ബോവസ്, ചെല്ലങ്കോട് വട്ടച്ചോല വഴിക്കുഴിയിൽ വീട്ടിൽ ശുപ്പാണ്ടി എന്ന ടിനീഷ്,  മലപ്പുറം കടമ്പോട് ചാത്തൻചിറ വീട്ടിൽ ബാദുഷ,  വടുവഞ്ചാൽ കോട്ടൂർ തെക്കിനേടത്ത് വീട്ടിൽ ബുളു എന്ന ജിതിൻ ജോസഫ്, മലപ്പുറം തിരൂർ പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ്, ചുളളിയോട് മാടക്കര പുത്തൻവീട്ടിൽ വീട്ടിൽ മുഹമ്മദ് ഷിനാസ്, ഗോസ്റ്റ് അഖിൽ എന്ന ചെല്ലങ്കോട് ചിത്രഗിരി പള്ളിക്കുന്നേൽ വീട്ടിൽ അഖിൽ ജോയ് എന്നീ പ്രതികളെയാണ് പോലീസ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News