Crime News: കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു, മുഖവും തലച്ചോറും തകർത്തു; മരണ വീട്ടിൽ നടന്നത് ക്രൂരമായ കൊലപാതകം

Pottavila murder case: വൃദ്ധസദനം നടത്തിപ്പുകാരനായ ജലജൻ (56) എന്നയാളാണ് പൊറ്റവിളയിൽ കൊലപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 09:03 AM IST
  • ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്.
  • വൃദ്ധസദനം നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട ജലജൻ.
  • മരണ വീട്ടിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Crime News: കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു, മുഖവും തലച്ചോറും തകർത്തു; മരണ വീട്ടിൽ നടന്നത് ക്രൂരമായ കൊലപാതകം

തിരുവനന്തപുരം: മരണ വീട്ടിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. വൃദ്ധസദനം നടത്തിപ്പുകാരനെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സഹോദരങ്ങൾ ചേർന്ന് ബന്ധു കൂടെയായ ജലജനെ (56) കോൺക്രീറ്റ് കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.

പൂവച്ചിൽ കുറുകോണം സ്വദേശികളായ സുനിൽ കുമാർ, സഹോദരൻ സാബു എന്നിവർ ചേർന്നാണ് തൂങ്ങാംപാറ പൊറ്റവിളയിൽ ഇവരുടെ ബന്ധുവിന്റെ മരണത്തിന് എത്തിയ ജലജനെ റോ‍ഡിൽ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മരണ വീട്ടിൽ വന്ന ശേഷം വാഹനത്തിൽ കയറി പോകാൻ തുടങ്ങുന്നതിനു മുമ്പ് ആദ്യം സുനിൽ എത്തുകയും തുടർന്ന് സുനിൽ വിളിച്ചു വരുത്തിയ പ്രകാരം സാബുവും സ്ഥലത്തെത്തി രണ്ട് പേരും ചേർന്ന് ജലജനെ മർദ്ദിക്കുകയായിരുന്നു.

ALSO READ: അങ്കമാലിയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ; കടബാധ്യതയെന്ന് സംശയം

മർദ്ദനത്തിൽ നിലത്ത് വീണ ജലജനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചു. ഇതിന് ശേഷം സ്ഥലത്തുണ്ടായിരുന്ന ഒരു കോൺക്രീറ്റ് കല്ലെടുത്ത് ജലജന്റെ മുഖത്ത് അതിക്രൂരമായി ഇടിച്ചു. ജലജന്റെ കണ്ണിന്റെ ഭാഗവും മുഖത്തെ എല്ലുകളും തലച്ചോറും ഉൾപ്പെടെ തകർന്ന നിലയിലാണ് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു പറഞ്ഞു. 

റൂറൽ എസ് പി ശിൽപ്പ  ഐപിഎസ് സംഭവ ദിവസം തന്നെ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. കാട്ടാക്കട  എസ് എച്ച് ഒ ഷിബു കുമാർ, സബ് ഇൻസ്പെക്ടർ ശ്രീനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളായ സുനിലിനെ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നും, സാബുവിനെ ആമച്ചിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News