Crime News: കോളേജ് കാലം മുതൽ ബന്ധം, ഭര്‍ത്താവ് വിദേശത്തുള്ളപ്പോള്‍ ചാറ്റിംഗ്, അനുഷ എത്തിയത് അരുണിന്റെ അറിവോടെ; തിരുവല്ലയിലെ കൊലപാതക ശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Murder attempt: കോളേജ് കാലത്തെ അനുഷയും സ്നേഹയുടെ ഭര്‍ത്താവ് അരുണും അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകന്നു. ഇതിന് ശേഷം അരുണ്‍ സ്നേഹയെ വിവാഹം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 10:46 AM IST
  • ഇരുവരും തമ്മിലുള്ള ചാറ്റ് സ്നേഹ കണ്ടതിനെ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു
  • നഴ്സെന്ന വ്യാജേന ഇന്‍ജെക്ഷനെടുക്കാനെത്തി പിടിയിലായതിന് പിന്നാലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്യവേ അരുണുമായുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്തു
Crime News: കോളേജ് കാലം മുതൽ ബന്ധം, ഭര്‍ത്താവ് വിദേശത്തുള്ളപ്പോള്‍ ചാറ്റിംഗ്, അനുഷ എത്തിയത് അരുണിന്റെ അറിവോടെ; തിരുവല്ലയിലെ കൊലപാതക ശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: തിരുവല്ലയില്‍ വിവാഹിതനായ കാമുകനെ സ്വന്തമാക്കാന്‍ യുവാവിന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്നേഹയുടെ ഭര്‍ത്താവായ അരുണിനെ വിളിച്ച് ചോദിച്ച ശേഷമാണ് അനുഷ ആശുപത്രിയിലെത്തിയത്. അനുഷയും അരുണും കോളേജ് കാലം മുതൽ അടുപ്പത്തിലായിരുന്നു. അനുഷ രണ്ട് തവണ വിവാഹിതയായിട്ടുണ്ട്. കോളേജ് കാലത്തെ അനുഷയും സ്നേഹയുടെ ഭര്‍ത്താവ് അരുണും അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകന്നു. ഇതിന് ശേഷം അരുണ്‍ സ്നേഹയെ വിവാഹം ചെയ്തു.

ഇതിനിടെ അനുഷ രണ്ട് തവണ വിവാഹിതയായി. നിലവിൽ ഇവരുടെ ഭർത്താവ് വിദേശത്താണ്. കുറച്ച് നാളുകൾക്ക് മുൻപ് അനുഷയും അരുണും വീണ്ടും അടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് സ്നേഹ കണ്ടതിനെ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. നഴ്സെന്ന വ്യാജേന ഇന്‍ജെക്ഷനെടുക്കാനെത്തി പിടിയിലായതിന് പിന്നാലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്യവേ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്തു.

ALSO READ: Crime News: പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ കാമുകി അറസ്റ്റിൽ

അടുത്ത നാട്ടുകാരെന്ന നിലയില്‍ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് സ്നേഹയുടെ ഭര്‍ത്താവ് അരുൺ പറയുന്നു. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് കരുതിയില്ലെന്നാണ് അരുൺ പറയുന്നത്. അനുഷ മുറിയിലെത്തിയ സമയത്ത് അരുണ്‍ മുറിയിലുണ്ടായിരുന്നില്ല. മരുമകനെക്കുറിച്ച് പരാതികള്‍ ഇല്ലെന്നും അനുഷയെ മുന്‍ പരിചയമില്ലെന്നും സ്നേഹയുടെ പിതാവ് പറയുന്നു. അരുണിന്‍റെ ആവശ്യപ്രകാരം അനുഷയുടെ വിവാഹത്തില്‍ സ്നേഹ പങ്കെടുത്തിരുന്നുവെന്നും സ്നേഹയുടെ പിതാവ് പ്രതികരിച്ചു.

കൊലപാതക ശ്രമത്തിന് പിടിയിലായ അനുഷ ഫാർമസിസ്റ്റ് ആണ്. സിറിഞ്ചിലൂടെ വായു കുത്തിവച്ച് എയര്‍ എംബോളിസം വഴി സ്നേഹയെ കൊല്ലാനാണ് അനുഷ ലക്ഷ്യമിട്ടത്. സ്നേഹയെ കൊലപ്പെടുത്തി അരുണിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്തത്. ഡിസ്ചാര്‍ജ് ചെയ്ത സ്നേഹയ്ക്ക് വീണ്ടും കുത്തിവയ്പ്പെടുക്കുന്നത് എന്തിനെന്ന സംശയമാണ് സ്നേഹയുടെ ജീവന്‍ രക്ഷിച്ചത്. മൂന്ന് തവണ അനുഷ സ്നേഹയ്ക്ക് ഇന്‍ജക്ഷന്‍ നല്‍കി. സ്നേഹയുടെ ആരോ​ഗ്യാവസ്ഥ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. തിരുവല്ല പരുമലയിലെ ആശുപത്രിയിൽ നഴ്സിന്‍റെ വേഷത്തിലെത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച പ്രതി ആസൂത്രിതമായാണ് കൃത്യം നടത്താനെത്തിയതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News