Kochi : മൊഫിയയുടെ (Mofia) പരാതിയിൽ നടപടിയെടുക്കത്തതിനെതീരെ സമരം നടത്തിയ കോൺഗ്രസുകാർക്കെതിരെ (Congress) ഉന്നയിച്ച തീവ്രവാദ പരാമർശങ്ങൾ (Terrorrism) കേരളം പൊലീസ് പിൻവലിച്ചു. റിപ്പോർട്ട് തയ്യാറാക്കിയ പോലീസുകാരുടെ കയ്യിൽ നിന്ന് വന്ന പിഴവാണ് ഇതിന് കാരണമെന്നും, തിരുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കോൺഗ്രസുകാർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്.
അൽ അമീൻ, അനസ്, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. സമരത്തിനിടയിൽ ഇവർ വൻ നാശനഷ്ടം വരുത്തിയിരുന്നു.
സമരത്തിന്റെ ഭാഗമായി ഡിഐജിയുടെ കാര്‍ തടയുകയും, ജലപീരങ്കിയുടെ മേൽ ഓടി കെട്ടുകയും ഒക്കെ ഇവർ ചെയ്തിരുന്നു. കേസിൽ ആകെ 12 പെറീയാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇവരിൽ മൂന്ന് പേരുടെ കസ്റ്റഡി മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
ALSO READ: Mofia suicide case | മൊഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; നിയമനടപടിക്കൊരുങ്ങി മൊഫിയയുടെ കുടുംബം
മാത്രമല്ല ഇവരെ മൂന്ന് പേരെയും പുറത്ത് വിടുന്നത് അപകടമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവരെ പുറത്ത് വിട്ടാൽ കലാപങ്ങൾക്ക് നേതൃത്വം നല്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ജലപീരങ്കിയുടെ മുകളിൽ നിൽക്കുന്ന ചിത്രങ്ങളും പ്രതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക്‌വെച്ചിരുന്നു. ഇതിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...