Model Gang Rape Case: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ പിടിയിലായവരിൽ മറ്റൊരു മോഡലും!

Model Gang Raped in Kochi:  സംഭവത്തെ തുടർന്ന് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളോടൊപ്പം രാജസ്ഥാൻ സ്വദേശിയായ മോഡലിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 08:08 AM IST
  • നഗരത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന കൂട്ടബലാത്സംഗത്തിൽ അറസ്റ്റിലായവരിൽ മറ്റൊരു മോഡലും
  • കൊച്ചിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനകത്ത് വച്ച് മോഡലിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്
Model Gang Rape Case: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ പിടിയിലായവരിൽ മറ്റൊരു മോഡലും!

കൊച്ചി: Model Gang Raped In Kochi: നഗരത്തെ ഞെട്ടിച്ചുകൊണ്ട് നടന്ന കൂട്ടബലാത്സംഗത്തിൽ അറസ്റ്റിലായവരിൽ മറ്റൊരു മോഡലും. കൊച്ചിയിൽ ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാറിനകത്ത് വച്ച് കാസർഗോഡ് സ്വദേശിയായ 19 കാരിയായ മോഡലിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.  സംഭവത്തിൽ ഒരു സ്ത്രീയടക്കം നാലു പേർ പിടിയിലായിരുന്നു.  പിടിയിലായ ആ സ്ത്രീ രാജസ്ഥാൻ സ്വദേശിനിയായ മറ്റൊരു മോഡലായിരുന്നുവെന്ന് റിപ്പോർട്ട്.   മറ്റു മൂന്ന് യുവാക്കൾ കൊടുങ്ങല്ലൂർ സ്വദേശികളും. 

Also Read: Crime: കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ ബലാത്സംഗം ചെയ്തു

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേർക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ ഈ പെൺകുട്ടി മദ്യപാനത്തെ തുടർന്ന് കുഴഞ്ഞു വീണിരുന്നു.  യുവതിയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ യുവ മോഡലിനെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് റിപ്പോർട്ട്.  ശേഷം മോഡലിനെ ഇവരുടെ താമസസ്ഥലമായ കാക്കനാട് ഇറക്കിവിടുകയായിരുന്നു.  ഇന്നലെ രാത്രി എട്ടുമണിയോടെ ബലാത്സംഗത്തിനിരയായ മോഡലിനെ കാക്കനാട്ടുള്ള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും യുവാക്കളും ചേർന്ന് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇവർ പോയത് കൊച്ചി എംജി റോഡിലെ ഡാൻസ് ബാറിലേക്കാണ്. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന സമയത്ത് ഏതാണ്ട് പത്തുമണിയോടെ ബലാത്സംഗത്തിനിരയായ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.  ശേഷം വീട്ടിലെത്തിക്കാമെന്നും പറഞ്ഞു ഇവർ കാറിൽ കയറ്റിയപ്പോൾ പ്രതിയായ സ്ത്രീ കാറിൽ കയറിയിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഇതിന് ശേഷമായിരുന്നു പെൺകുട്ടിയെ കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽ കൊണ്ടുപോയി വാഹനത്തിനുള്ളിൽ വച്ച്  ക്രൂരമായി പീഡിപ്പിച്ചത്. 

Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!

പീഡത്തിനിരയായ പെൺകുട്ടി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എറണാകുളം ഇൻഫോപാർക്ക് പോലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം കേസ് സംഭവം നടന്ന പോലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേക്കു മാറ്റി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികിളായ  നാലംഗ സംഘം പിടിയിലായത്.  കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.  പോലീസ് സംഭവം നടന്ന കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള വാഹനം കസ്റ്റഡിയിലെടുത്തു.  കേസിൽ  പിടിയിലായ നാല് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയും ഒപ്പം ഇവരെ ഇന്ന് ലഹരി പരിശോധനയ്ക്കുo വിധേയരാക്കും.  കൂടാതെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 19 കാരിയായ മോഡലിന്റെ വിശദമായ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News