Crime News: 13 കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും പെൺസു​​ഹൃത്തും അറസ്റ്റിൽ

 Minor girl raped mother and firend arrested: അമ്മയുടെ സഹായത്തോടെയാണ് അഖിൽ ദേവ് വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 10:52 AM IST
  • എറണാകുളത്തെ ​ഹോസ്റ്റലിൽ ആണ് ഇരുവരും താമസിക്കുന്നത്.
  • അമ്മയുടെ സഹായത്തോടെ 13 കാരിയായ മകളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.
Crime News: 13 കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് യുവാവും പെൺസു​​ഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാർഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ പെൺ സുഹൃത്ത് മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ(24), തമിഴ്നാട് സ്വദേശിനിയായ കുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് 13 വയസ്സാണ്. എറണാകുളത്തെ ​ഹോസ്റ്റലിൽ ആണ് ഇരുവരും താമസിക്കുന്നത്. അമ്മയുടെ സഹായത്തോടെ 13 കാരിയായ മകളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. എറണാകുളത്ത് ട്രെയിനിൽ വച്ചാണ് അഖിൽദേവ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്.   

ALSO READ: മധ്യപ്രദേശിൽ 12കാരി കൂട്ടബലാത്സം​ഗത്തിനിരയായി; മൂന്ന് പേർ പിടിയിൽ

തുടർന്ന് പെൺകുട്ടിയെ എറണാകുളത്തെ ലോ‍‍ഡ്ജിൽ വെച്ച് പീഡിപ്പിച്ചു. പിന്നീട് ഇവരെ കാട്ടാക്കടയത്തിച്ച് അമ്മയ്ക്ക് പണം നൽകിയതിന് ശേഷം ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു. അവിടെ നിന്നും കുട്ടിയെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിലെത്തിച്ചു. ഇവിടെ കഴിയവേ വിനീഷയുടെ അമ്മയ്ക്ക് സംശയംതോന്നി പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News