Crime News: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 8 പേർ അറസ്റ്റിൽ!

Crime News: അറസ്റ്റിലായതിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പെൺകുട്ടിയെ പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയതും അവിടെ വച്ച് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 12:10 PM IST
  • പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
  • സംഭവം നടന്നത് മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ചാണ്
  • പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും
Crime News: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 8 പേർ അറസ്റ്റിൽ!

മുംബൈ: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ  8 പേർ അറസ്റ്റിൽ.  സംഭവം നടന്നത് മഹാരാഷ്ട്രയിലെ പാൽഘറിൽ വച്ചാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.  ഇയാളാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചശേഷം പാൽഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവിൽ എത്തിച്ചത്.  അവിടെ വച്ചാണ് പെൺകുട്ടിയെ പന്ത്രണ്ട് മണിക്കൂറോളം എട്ടുപേർ ചേർന്ന് പീഡിപ്പിച്ചത്. 

Also Read: അനധികൃത മദ്യ വിൽപന; കൊച്ചിയിൽ എഐവൈഫ് നേതാവ് പിടിയിൽ

സംഭവം നടക്കുന്നത് വെള്ളിയാഴ്ച വൈകിട്ടോടെയാണ്. ആ സമയം മുതൽ ശനിയാഴ്ച രാവിലെ പതിനൊന്നുവരെ ഇവർ എട്ടുപേരും മാറി മാറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.  തന്നെ ബംഗ്ലാവിൽ വച്ചും ശേഷം കടൽത്തീരത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിന്മേൽ അറസ്റ്റു ചെയ്ത 8 പേരുടെ പേരിൽ  പോക്സോ കേസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.  

Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!

 

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ!

പത്തനംതിട്ട:  Job Fraud Case: എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  പത്തനംതിട്ട കോന്നി സ്വദേശി സജി മാത്യുവിന്റെ പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.  കഴിഞ്ഞ ഒക്ടോബറിൽ കോടികൾ തട്ടിയെന്ന കേസിൽ അറസ്റ്റു ചെയ്‌തമാങ്കോട് സ്വദേശി അനീഷിന്റെ ഭാര്യയാണ് അറസ്റ്റിലായ ഒരാളായ ശുഭ.  അറസ്റ്റിലായ രണ്ടാമത്തെ ആളായ അന്നമ്മ ജോസഫ് ശുഭയുടെ സുഹൃത്താണ്. 

Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും

കേസിൽ അറസ്റ്റിലായ അനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.  ശേഷം കോന്നി പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തുമായിരുന്നു.  ഒപ്പിട്ടു മടങ്ങിയ അനീഷിന്റെ പുറകെ സംശയം തോന്നി പോയ പൊലീസാണ് മറ്റുള്ളവരെ കണ്ടെത്തിയത്.   കോന്നി സ്വദേശി നൽകിയ പരാതിയിൽ അയാളുടെ കയ്യിൽ നിന്നും 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ്. ജോലി വാങ്ങിക്കൊടുക്കാൻ എന്ന് പറഞ്ഞു പരാതിക്കാരനും അനീഷുമായുള്ള കരാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഈ സംഘത്തിനെതിരെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ്  സ്റ്റേഷനുകളിൽ പരാതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News