Kochi drug case ‌| കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു

ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 10:22 AM IST
  • കാക്കനാട് നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.
  • ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്.
  • 11 ഗ്രാം എംഡിഎംഎ യാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്.
Kochi drug case ‌| കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി പിടിയിലായ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു

കൊച്ചി: കൊച്ചി കാക്കനാടിൽ (Kakkanad) നിന്ന് നിയമവിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ (MDMA) പോലീസ് പിടിച്ചെടുത്തു. 11 ​ഗ്രാം എംഡിഎംഎ തൃക്കാക്കര പോലീസാണ് പിടിച്ചെടുത്തത്. ഹാഷിഷ് ഓയിലുമായി (Hashish Oil)‌ ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നാണ് എംഡിഎംഎയും കണ്ടെടുത്തത്. ന്യൂഇയർ പാർട്ടിക്കായി (New Year Party)‌ വിശാഖപട്ടണത്ത് നിന്നും കൊണ്ടുവന്നതാണ് ഈ ലഹരിമരുന്ന്. 

ബെം​ഗളൂരിൽ  എൽഎൽബി വിദ്യാർത്ഥിയായ കാക്കനാട്  സ്വദേശി മുഹമ്മദിന്റെ (23) വീട്ടിൽ നിന്നുമാണ് രണ്ട് കിലോ ഹാഷിഷ് ഓയിൽ ഇന്നലെ പിടികൂടിയത്. ബെം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയിൽ കടത്താന് ശ്രമിച്ചത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടികൾക്കായി എത്തിച്ച മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. 

Also Read: Drugs seized | അങ്കമാലിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

മു​ഹമ്മദ് മയക്കുമരുന്ന് കടത്ത് സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  പ്രതിയെ പിടികൂടിയത്. 

Also Read: Crime News | അയൽക്കാരിയുടെ ഇരട്ടപ്പേര് നായയ്ക്ക്; ഗുജറാത്തില്‍ സ്ത്രീയെ തീകൊളുത്തി

ഇടപ്പള്ളിയിൽ (Edapally) വച്ച് മറ്റൊരാൾക്ക് കൈമാറാൻ മാത്രമാണ് നിർദേശം ഉണ്ടായിരുന്നതെന്ന് മുഹമ്മദ് പോലീസിന് (Police) മൊഴി നൽകി. മുഹമ്മദിൻറെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News