കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വൻ തീപ്പിടുത്തം. പോലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് സൂചന.പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് ശനിയാഴ്ച വൈകീട്ട് ആറോടെ അഗ്നിബാധ ഉണ്ടായത്.
സ്വകാര്യ സ്ഥാപനമായ ജിയോ ഇന്‍ഫോടെക് എന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ കുറവായിരുന്നു. കെട്ടിടത്തിനുള്ളിലും സമീപപ്രദേശത്തും വന്‍തോതില്‍ പുക വ്യാപിച്ചിരുന്നു. പത്തിലധികം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് നിഗമനം.
ALSO READ: കൊച്ചി തീരത്ത് 12,000 കോടി വിലമതിക്കുന്ന വൻ ലഹരി മരുന്ന് വേട്ട; പാകിസ്ഥാൻ, ഇറാൻ സ്വദേശികൾ പിടിയിൽ
കെട്ടിടത്തിലെ കമ്പ്യൂട്ടറുകളും എ.സികളും പൊട്ടിത്തെറിച്ചു.തീ നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും രണ്ടര മണിക്കോറോളം പരിശ്രമിക്കേണ്ടിവന്നു. അതിനു ശേഷം പ്രത്യേക ജാക്കറ്റ് ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് കയറി പരിശോധിച്ചത്. ഗ്ലാസുകള്‍ പൊട്ടിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ കത്തിനശിച്ച കെട്ടിടത്തിനുള്ളില്‍ കടന്നത്.
തീ നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും രണ്ടര മണിക്കോറോളം പരിശ്രമിക്കേണ്ടിവന്നു. അപകടത്തില്‍പ്പെട്ട നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സുകളടക്കം സ്ഥലത്ത് സജ്ജമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...