Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

Drugs Seized In Kovalam: കാറിൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : May 29, 2024, 07:49 PM IST
  • കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
  • 18 കിലോ കഞ്ചാവാണ് പിടികൂടിയത്
Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വൻ കഞ്ചാവ് വേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 18 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കാറിന്റെ ഡ്രൈവർ അനീഫ് ഖാനെ അറസ്റ്റ് ചെയ്തു.

എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മത്സ്യവിൽപ്പനയുടെ മറവിലാണ് അനീഫ് ഖാൻ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കാറിൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. വിനോദ്, ടി.ആര്‍. മുകേഷ് കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ആര്‍. ജി.രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, ഷാജു, ജസ്റ്റിന്‍ രാജ്, ബിജുരാജ് പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്) കൃഷ്ണകുമാര്‍,അജയന്‍, രാജേഷ് എന്നിവർ പരിശോധനയിൽ ഉണ്ടായിരുന്നു.

ALSO READ: തൃശൂരിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന; 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, മുഹമ്മദ് അലി, രജിത്ത്.കെ.ആര്‍, പ്രശാന്ത് ലാൽ, അനീഷ്, എം.എം.അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, രജിത്ത്. ആര്‍. നായര്‍, എക്‌സൈസ് ഡ്രൈവര്‍മാരായ കെ രാജീവ്, വിനോജ് ഖാന്‍ സേട്ട്, അരുണ്‍ എന്നിവരും തിരുവനന്തപുരം സര്‍ക്കിള്‍, റെയിഞ്ച് പാര്‍ട്ടികളും പരിശോധനയില്‍ പങ്കെടുത്തിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സ്ഥലത്തെത്തി കേസിന്റെ നടപടിക്രമങ്ങള്‍ വിലയിരുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News