Hyderabad Crime: ക്ഷേത്ര വി​ഗ്രഹങ്ങൾ കവർന്നയാൾ അറസ്റ്റിൽ,മോഷണത്തിന്റെ ഉദ്ദേശം കേട്ട് പോലീസ് ഞെട്ടി

മോഷണത്തിന് ഇയാളുടെ ഭാര്യയും സഹായം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 01:46 PM IST
  • സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് ഇരുവരും മോഷണത്തിന് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.
  • ഇതിന് പിന്നാലെ സിദ്ദു ലങ്കർ ഹൗസിലെയും കുൽസുംപുരയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്.
  • രണ്ടുമാസത്തിനിടെയാണ് ഇരുക്ഷേത്രങ്ങളിലും കവർച്ച
Hyderabad Crime:  ക്ഷേത്ര വി​ഗ്രഹങ്ങൾ കവർന്നയാൾ അറസ്റ്റിൽ,മോഷണത്തിന്റെ ഉദ്ദേശം  കേട്ട്  പോലീസ് ഞെട്ടി

ഹൈദരാബാദ്: വിചിത്രമായ കുറ്റകൃത്യങ്ങളാണ് തെലങ്കാനയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.  ഇത്തവണ അറസ്റ്റിലായത് ഒരു സാധാരണക്കാരനാണ് കുറ്റകൃത്യം അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയതാകട്ടെ വിചിത്രമായ കാര്യങ്ങളും. ​ഗർഭിണിയല്ലാത്ത ഭാര്യക്ക് ​ഗർഭം ധരിക്കാനാണത്രെ ഇയാൾ വി​ഗ്രഹങ്ങൾ മോഷ്ടിച്ചിരുന്നത്. 

ഹൈദരാബാദ് കുൽസുംപുര പോലീസ്(police hyderabad) മോഷ്ടാവിനെ അറസ്റ്റ് ചെയ്യുന്നതോടെയാണ് മോഷണത്തിന്റെ യാഥാർഥ്യം പുറത്താവുന്നത്.ബഞ്ചാര ഹിൽസ് ഫിലിം നഗറിലെ ദീൻ ദയാൽ നഗറിൽ നിന്നുള്ള തൊഴിലാളിയായ എസ്. സിദ്ധേഷ്  ഭാര്യ സുജാതയുമാണ് മോഷണം നടത്തിയത്.മോഷണത്തിന് ഇയാളുടെ ഭാര്യയും സഹായം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ചുവരിൽ തൂക്കാവുന്ന പിച്ചള പൂശിയ ശ്രീലക്ഷ്മി നരസിംഹ സ്വാമിയുടെയും നാഗദേവതയുടെ വിഗ്രഹങ്ങൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തി. 

 ALSO READUP MLA യ്ക്ക് പാകിസ്ഥാനിൽ നിന്നും വധ ഭീക്ഷണി: പ്രധാനമന്ത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കണം

നാഗദേവത, കട്ട മൈസമ്മ, ശ്രീലക്ഷ്മി നരസിംഹ എന്നിവരുടെ വിഗ്രഹങ്ങൾ വീട്ടിൽ വെച്ച് പൂജിച്ചാൽ പിശാചുക്കളിൽ നിന്ന് രക്ഷ നേടാമെന്നും വേഗം ഭാര്യ ഗർഭം ധരിക്കുമെന്നുമുള്ള സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് ഇരുവരും മോഷണത്തിന് പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സിദ്ദു ലങ്കർ ഹൗസിലെയും കുൽസുംപുരയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയത്.

രണ്ടുമാസത്തിനിടെയാണ് ഇരുക്ഷേത്രങ്ങളിലും കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.നേരത്തെ അഞ്ച് മാസത്തിനിടയിൽ അഞ്ച് ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തിയ ഒരാളെയും ഹൈദരാബാദ്(hyderabad) പോലീസ് അറസ്റ്റ് ചെയ്തിരുന്നു

 

ALSO READ:  Pakisthan Anti Terrorism Squad ഇൻസ്പെക്ടർ വെടിയേറ്റ് മരിച്ചു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

Trending News