Thattukada Dispute: വെല്ലുവിളിക്ക് പിന്നാലെ തോക്കുമായെത്തി തുരുതുരാവെടിവച്ചു!

മൂലമറ്റത്ത് ഒരാൾ കൊല്ലപ്പെടാൻ ഇടയാക്കിയ വെടിവെപ്പുണ്ടായത് തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 12:14 PM IST
  • മൂലമറ്റത്ത് ഒരാൾ കൊല്ലപ്പെടാൻ ഇടയാക്കിയ വെടിവെപ്പുണ്ടായത് തർക്കത്തെ തുടർന്ന്
  • പ്രതിയായ ഫിലിപ്പ് മാർട്ടിൻ ആളുകൾക്ക് നേരെ തുരുതുരാന്ന് വെടിവച്ചു
  • വെടിവെപ്പിൽ സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് മരിച്ചത്
Thattukada Dispute: വെല്ലുവിളിക്ക് പിന്നാലെ തോക്കുമായെത്തി തുരുതുരാവെടിവച്ചു!

ഇടുക്കി: മൂലമറ്റത്ത് ഒരാൾ കൊല്ലപ്പെടാൻ ഇടയാക്കിയ വെടിവെപ്പുണ്ടായത് തർക്കത്തെ തുടർന്നെന്ന് റിപ്പോർട്ട്.  ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് പ്രതിയായ ഫിലിപ്പ് മാർട്ടിൻ ആളുകൾക്ക് നേരെ തുരുതുരാന്ന് വെടിവച്ചുവെന്നാണ്. വെടിവെപ്പിൽ സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് മരിച്ചത്. 

Also Read: Thattukada Dispute: ഇടുക്കിയിൽ യുവാക്കൾക്കുനേരെ വെടിവെപ്പ്; ഒരു മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക് 

സംഭവ സമയം ബൈക്കിൽ വരുകയായിരുന്ന സനലിന്റെയും സുഹൃത്ത് പ്രദീപിന്റെയും നേർക്ക് ഫിലിപ്പ് നിറയൊഴിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പ്രതിയായ ഫിലിപ്പ് മാർട്ടിൻ സ്‌കൂട്ടറിൽ തട്ടുകടയിൽ എത്തി ഭക്ഷണം ചോദിച്ചപ്പോൾ ഭക്ഷണം തീർന്നെന്ന് പറഞ്ഞത് അയാൾക്ക് ഇഷ്ടപ്പെടില്ലെന്നും അതിനെ ചൊല്ലി തർക്കമുണ്ടായതായും തട്ടുകടയുടമ പോലീസിനെ അറിയിച്ചിരുന്നു. 

ഫിലിപ്പ് അസഭ്യം പറയുന്നത് കേട്ട അവിടെ നിന്നവർ ഭക്ഷണം കഴിഞ്ഞുവെന്ന് പറഞ്ഞതിന് എന്തിന് അസഭ്യം പറയുന്നുവെന്ന് ചോദിക്കുകയും എന്നാൽ കാണിച്ചു തരാം എന്ന് വെല്ലുവിളിച്ചുകൊണ്ട് അയാൾ വീട്ടിലേക്ക് പോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.  ശേഷം കാറിൽ തിരിച്ചെത്തിയ ഫിലിപ്പ് കാർ റോഡിൽ നിർത്തുകയും എല്ലാവരേയും വെല്ലുവിളിച്ചുകൊണ്ട് തുരുതുരാന്ന് വെടിവയ്ക്കുകയുമായിരുന്നു.  

Also Read: ക്ഷേത്ര ദർശത്തിനെന്ന വ്യാജേന കഞ്ചാവ് കടത്ത്; 25 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

ആ സമയത്ത് അവിടെയുണ്ടായിരുന്നവർ പേടിച്ച് മരത്തിനു പിന്നിൽ ഒളിച്ചതുകൊണ്ട് പലരും രക്ഷപ്പെടുകയായിരുന്നു. ശേഷം കാർ നല്ല വേഗത്തിൽ മൂലമറ്റം റോഡിലേക്ക് ഓടിച്ചു പോകുകയും വഴിനീളെ കാണുന്നവരെയൊക്കെ ഇയാൾ വെടിവെക്കുകയുമായിരുന്നു.

ഇതിനിടയിൽ വെടിയേറ്റു മരിച്ച സനൽ ബാബു തട്ടുകടയിൽ വന്നിരുന്നുവെന്നും പ്രതിയുമായി കടയിൽവച്ച് തർക്കമുണ്ടെന്നു പറയുന്നതും അസത്യമാണെന്നും കടയുടമ പോലീസിനോട് പറഞ്ഞു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടുക്കി സ്വദേശി പ്രദീപ് കുമാറിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദീപ് ഇപ്പോൾ വെന്റിലേറ്റർ ഐസിയുവിലാണ് ഉള്ളത്. പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News