പട്ടയമില്ലാ സ്ഥലത്തിന് 59 ലക്ഷം, സഹോദരനെ പറ്റിച്ചത് 1.15 കോടി പറഞ്ഞ്; പ്രതി അറസ്റ്റിൽ

രണ്ടു വ്യക്തികളില്‍ നിന്നായി 59 ലക്ഷം രൂപ വില നിശ്ചയിച്ച്‌ ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കി. പിന്നീട് ബിജു പോളിന് കൊടുക്കാൻ വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച്‌ മറ്റൊരു കരാര്‍ കൂടിഉണ്ടാക്കി

Written by - Zee Malayalam News Desk | Last Updated : Jan 7, 2024, 09:11 AM IST
  • രണ്ടു വ്യക്തികളില്‍ നിന്നായി 59 ലക്ഷം രൂപ വില നിശ്ചയിച്ച്‌ ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കി
  • 82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു
  • ബിജു പോള്‍ നാട്ടിലെത്തി സ്ഥലം കണ്ടപ്പോഴാണ് അബദ്ധം പിടികിട്ടിയത്.
പട്ടയമില്ലാ സ്ഥലത്തിന് 59 ലക്ഷം, സഹോദരനെ പറ്റിച്ചത് 1.15 കോടി പറഞ്ഞ്; പ്രതി അറസ്റ്റിൽ

കൊച്ചി: സ്വന്തം സഹോദരനില്‍ നിന്നും വസ്തു വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 1.15 കോടി തട്ടിയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി കല്ലിങ്കല്‍ ബിനു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം.  ഇയാളുടെ 
അമേരിക്കയില്‍ ജോലി ചെയ്യുന്ന സഹോദരൻ ബിജു പോളിന് മൂന്നേക്കര്‍ സ്ഥലം വാങ്ങി നൽകാം എന്ന പേരിലാണ് ബിനു പണം വാങ്ങിയത്. 

ഇയാൾ രണ്ടു വ്യക്തികളില്‍ നിന്നായി 59 ലക്ഷം രൂപ വില നിശ്ചയിച്ച്‌ ഉടമസ്ഥരുമായി കരാര്‍ ഉണ്ടാക്കി. പിന്നീട് ബിജു പോളിന് കൊടുക്കാൻ വസ്തു വില 1.15 കോടി രൂപ ആണെന്ന് കാണിച്ച്‌ മറ്റൊരു കരാര്‍ കൂടിഉണ്ടാക്കി. ഇങ്ങനെ  82 ലക്ഷം രൂപ ഇവരുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി 33 ലക്ഷം കൈപ്പറ്റുകയും ചെയ്‌തു. ഇതിനിടെ ബിജു പോള്‍ നാട്ടിലെത്തി സ്ഥലം കണ്ടപ്പോഴാണ് അബദ്ധം പിടികിട്ടിയത്. 

എന്നാല്‍ വാങ്ങിയ  ഭൂമിക്ക് പട്ടയം ഇല്ലെന്ന് അറിഞ്ഞതോടെയാണ് കഥമാറിയത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കി. ബിജു പോൾ. കഞ്ഞിക്കുഴി സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ പ്രതി ബിനു പോൾ ഒളിവില്‍ പോയി. ഇയാളെ ശനിയാഴ്‌ച കോതമംഗലത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്‌തു. തട്ടിപ്പിന് പിന്നിൽ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News